Entertainment

ആവശ്യമെങ്കില്‍ അടിവസ്ത്രം ഊരാന്‍ വരെ തയാര്‍; എന്നാല്‍ ചില നിബന്ധനകളുണ്ടെന്ന് സിദ്ധാര്‍ഥ് മര്‍ഹോത്ര

തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ വസ്ത്രം ഇല്ലാതെ വരെ അഭിനയിക്കാന്‍ തയാറാണെന്നാണ് താരത്തിന്റെ നിലപാട്

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ സമയം അത്ര ശരിയല്ല. യുവതാരത്തിന്റെ കഴിഞ്ഞ കുറച്ച് സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായത്. എന്നാല്‍ അതൊന്നും സിദ്ധാര്‍ഥിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല. സിനിമയ്ക്ക് വേണ്ടി വിവസ്ത്രനാവാന്‍ പോലും തയാറായാണ് താരം.

തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ വസ്ത്രം ഇല്ലാതെ വരെ അഭിനയിക്കാന്‍ തയാറാണെന്നാണ് താരത്തിന്റെ നിലപാട്. എന്നാല്‍ എന്തെങ്കിലും കാരണം ഇല്ലാതെ വസ്ത്രം അഴിക്കാന്‍ തയാറാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ അത്തരം ഭാഗങ്ങള്‍കൊണ്ട് ആവശ്യമില്ലെങ്കില്‍ അടിവസ്ത്രം ഊരില്ലെന്നും താരം വ്യക്തമാക്കി. 

സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ താരമായ സിദ്ധാര്‍ഥ് ആദ്യ ഘട്ടത്തില്‍ വന്‍ വിജയങ്ങള്‍ നേടിയെങ്കിലും പിന്നീട് ചിത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു. അടുത്തിറങ്ങിയ 'ബാര്‍ ബാര്‍ ദേഖോ', 'എ ജെന്റില്‍മാന്‍', 'ഇറ്റെഫഖ്'  എന്നിവ തകര്‍ന്ന് അടിഞ്ഞു. എന്നാല്‍ നീരജ് പാണ്ട്യയുടെ 'അയ്യാര്‍' അടക്കം നിരവധി ചിത്രങ്ങള്‍ സിദ്ധാര്‍ഥിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT