Entertainment

ആവേശത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് എടുത്തു ചാടി രണ്‍വീര്‍, ചാട്ടം പിഴച്ച് ആരാധികയ്ക്ക് പരുക്ക്, കുട്ടിക്കളി നിര്‍ത്താന്‍ സോഷ്യല്‍മീഡിയ ( വീഡിയോ) 

തലയിടിച്ചു വീണ യുവതിയുടെ ചിത്രം നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും ആര്‍ജ്ജവമുള്ള താരങ്ങളിലൊരാളാണ് രണ്‍വീര്‍ സിങ്. സ്‌റ്റേജ് ഷോയാണെങ്കിലും പ്രമോഷന്‍ പരിപാടികളിലാണെങ്കിലും കഥാപാത്രങ്ങളുടെ അതേ ആര്‍ജ്ജവമാണ് രണ്‍വീര്‍ കാണിക്കുന്നത്. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഏത് അറ്റം വരെയും പോകും. ചിലര്‍ക്ക് എങ്കിലും ഇത് കുറച്ച് കൂടുതല്‍ അല്ലേയെന്ന് തോന്നാറുണ്ട്. പ്രചരണത്തിനായാലും രണ്‍വീറിന് രണ്‍വീറിന്റേതായ ചില രീതികളുണ്ട്. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയില്‍ പക്ഷെ രണ്‍വീറിന്റെ കളി കൈവിട്ടുപോയി.

ലാക്‌മേ ഫാഷന്‍ വീക്കില്‍ ഗല്ലി ബോയിയുടെ പ്രചരണാര്‍ഥം പങ്കെടുത്തതാണ് രണ്‍വീര്‍. തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്‌റ്റൈലില്‍ താരം എടുത്തുചാടി. പക്ഷെ ചാടം പിഴച്ചു. ആരാധകര്‍ക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആള്‍കൂട്ടത്തില്‍ പെട്ടെന്ന് ഉണ്ടായ തിരക്കില്‍ കുറച്ചുപേര്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തു. തലയിടിച്ചു വീണ യുവതിയുടെ ചിത്രം നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതോടെ കുട്ടിക്കളി നിര്‍ത്തു എന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 

ഇതിന് മുമ്പും രണ്‍വീര്‍ ജനസാഗരത്തിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്. ഗല്ലി ബോയിയുടെ മ്യൂസിക് ലോഞ്ചിലായിരുന്നു ഇതിന് മുന്‍പത്തെ സംഭവം. അന്ന് പക്ഷെ ചാട്ടം പിഴച്ചില്ല. ആരാധകര്‍ താരത്തെ പൊക്കിയെടുത്തു. ഇത് ആവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഇത്തവണയും രണ്‍വീര്‍ ചാടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ