Entertainment

'ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് ശേഷം അച്ഛനെ പരിചരിച്ചതിന് നന്ദി'; സത്യന്‍ അന്തിക്കാടിന് വിനീത് ശ്രീനിവാസന്റെ കുറിപ്പ്

അച്ഛനിലെ മികവിനെ വീണ്ടും പുറത്തെടുത്തതിന് സത്യന്‍ അന്തിക്കാടിനോട് നന്ദി പറയുകയാണ് വിനീത് ശ്രീനിവാസന്‍

Author : സമകാലിക മലയാളം ഡെസ്ക്

16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ പിറക്കുന്നത്. ഇരുവരുടേയും ഒന്നുചേരല്‍ വെറുതെയായില്ല. ഫഹദ് ഫാസില്‍ നായകനായി എത്തിയ ഞാന്‍ പ്രകാശന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എത്രകാലം കഴിഞ്ഞാലും സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമകളെല്ലാം മികച്ചതായിരിക്കുമെന്ന് തെളിയിക്കുകയാണ് ഞാന്‍ പ്രകാശന്‍. 

അച്ഛനിലെ മികവിനെ വീണ്ടും പുറത്തെടുത്തതിന് സത്യന്‍ അന്തിക്കാടിനോട് നന്ദി പറയുകയാണ് വിനീത് ശ്രീനിവാസന്‍. ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് വിനീത് നന്ദി അറിയിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അച്ഛനെ മികച്ചരീതിയില്‍ പരിചരിച്ചതിനും വിനീത് നന്ദി പറയുന്നുണ്ട്. 

''അച്ഛനില്‍ നിന്നും വീണ്ടും നല്ലത് പുറത്തെടുത്തതിന് നന്ദി. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതുമുതല്‍ അദ്ദേഹത്തെ പരിചരിച്ചതിനു നന്ദി. ഞാന്‍ പ്രകാശനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ചിത്രം വിജയിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നു''. വിനീത് കുറിച്ചു. 

സത്യന്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷ ഉയര്‍ത്തിയത്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാനും ചിത്രത്തിനായി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തിയത്. വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT