Entertainment

'ആഷിക്ക് അബുവും പൃഥ്വിരാജും കമ്യൂണിസ്റ്റുകാരാണ്, ഈ സിനിമയും ചരിത്രം വളച്ചൊടിക്കും'; രാജസേനൻ

'അവർ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും രാജ്യം നന്നാകാൻ താൽപര്യം കാണില്ല'

സമകാലിക മലയാളം ഡെസ്ക്

വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതു മുതൽ നടൻ പൃഥ്വിരാജിനും സംവിധായകൻ ആഷിഖ് അബുവിനും എതിരെ സൈബർ ആക്രമണം രൂക്ഷമാണ്. ഇപ്പോൾ ഇരുവർക്കുമെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ആഷിഖ് അബുവും പൃഥ്വിരാജും കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളാണെന്നും വാരിയംകുന്നനിലൂടെ അവർ ചരിത്രം വളച്ചൊടിക്കുമെന്നുമാണ് രാജസേനന്റെ ആരോപണം. യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രാജസേനന്റെ പ്രതികരണം.

'കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിർത്തവരാണ് ഈ ആഷിക്ക് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവർ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും രാജ്യം നന്നാകാൻ താൽപര്യം കാണില്ല. അവർക്ക് എന്നും ജനങ്ങൾ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താൽപര്യം. അല്ലെങ്കിൽ അവർക്ക്  വോട്ട് കിട്ടില്ല. ബുദ്ധി വളർന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം. കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആൾക്കാരായി മാറിയപ്പോൾ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ.' - രാജസേനൻ പറഞ്ഞു.

ടിവിയിൽ ഒക്കെ ഇവർ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കോവിഡിന്റെ കാര്യത്തിൽ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്ലൈറ്റ് ഇറങ്ങിയ പ്രവാസികൾ കഷ്ടപ്പെടുന്നത് ‍ഞാൻ കണ്ടതാണ്. ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവർ പറയുന്ന പ്രസ്താവനകളിൽ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. അവർക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമർശിക്കാനുള്ള അവകാശം നമുക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT