Entertainment

ആസ്വദിച്ച് പാനി പൂരി കഴിക്കുകയാണ് ഇർഫാൻ; അച്ഛന്റെ ഓർമ്മകൾ പങ്കുവച്ച് മകൻ, വിഡിയോ 

ഇര്‍ഫാന്‍ ഖാന്റെ ഒരു മുൻകാല വിഡിയോ പങ്കുവച്ചിരിക്കുകയാണ് മകൻ ബബില്‍

സമകാലിക മലയാളം ഡെസ്ക്


ന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഒരു മുൻകാല വിഡിയോ പങ്കുവച്ചിരിക്കുകയാണ് മകൻ ബബില്‍. കുടുംബവുമൊത്ത് സമയം ചിലവിടുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. വളരെ ആസ്വദിച്ച് പാനി പൂരി കഴിക്കുകയാണ് ഇർഫാൻ. 

"ദീർഘനാളായ ഡയറ്റ് പിന്തുടരുകയും സിനിമയുടെ ചിത്രീകരണം അവസാനിച്ച് പാനി പൂരി കഴിക്കാൻ അനുവാദം കിട്ടുകയും ചെയ്താൽ"... എന്ന് കുറിച്ചാണ് അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ബിബിൽ പങ്കുവച്ചത്.  

വൻ കുടലിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഏപ്രില്‍ 29-നാണ് ഇര്‍ഫാന്‍ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മരണത്തിന് അനുശോചനം അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം ബിബിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അച്ഛൻ ഓർമ്മകൾ പുതുക്കി ഒന്നിച്ചുള്ള ചിത്രം ഇളയമകൻ അയാനും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയുണ്ടായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT