Entertainment

ആർച്ചയായി തിളങ്ങാൻ കീർത്തി സുരേഷ്; ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രമായി എത്തുന്ന കീർത്തി സുരേഷിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം'. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നു. ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രമായി എത്തുന്ന കീർത്തി സുരേഷിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം'. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു എന്നിങ്ങനെ വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്നു. ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത് . ലോകമെമ്പാടുമുള്ള 5000 തിയേറ്ററുകളിലായി 2020 മാര്‍ച്ച് 26 ന് ചിത്രം റിലീസിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !