Entertainment

''ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വെല്ല ഹോളിവുഡിലും പോയി രക്ഷപ്പെടാമായിരുന്നു'': നെപ്പോളിയന് ഷമ്മിയുടെ ആശംസ

സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലീഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് ഷമ്മി പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

മുണ്ടക്കല്‍ ശേഖരനായി മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയ നടന്‍ നെപ്പോളിയന്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ വളരെപ്പെട്ടെന്നാണ് ഏറ്റെടുത്തത്. ക്രിസ്മസ് കൂപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്. 

ദേവാസുരത്തിലെയും രാവണപ്രഭുവിലെയും വില്ലന് ആശംസകളുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുകയാണ്. വളരെ രസകരമായാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 

സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലീഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് ഷമ്മി പറയുന്നു. പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നെന്നും ഷമ്മി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!
#അച്ഛൻ_ചെയ്ത_ദ്രോഹമേ..!
ഇനി പറഞ്ഞിട്ടെന്താ കാര്യം..?!

Nepolean sir all the best..!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT