Entertainment

ഇക്കുറി ഓണത്തിന് തളത്തില്‍ ദിനേശനെയും ശോഭയെയും വീണ്ടും കാണാം, ചാനലിലല്ല തീയേറ്ററില്‍! 

നിവിന്‍ പോളി തളത്തില്‍ ദിനേശനായും നയന്‍താര ശോഭയായും ചിത്രത്തിലെത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വര്‍ഷം ഓണം ചിത്രങ്ങള്‍ക്ക് തീയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുങ്ങുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ രണ്ട് കഥാപാത്രങ്ങളെ ഒരിക്കല്‍ കൂടെ ബിഗ് സ്‌ക്രീനില്‍ കാണാം. തളത്തില്‍ ദിനേശനെയും ഭാര്യ ശോഭയെയും. ഇക്കുറി പക്ഷെ ചില വ്യത്യാസങ്ങളുണ്ട് ഇരുവര്‍ക്കും. പുതിയ യുഗത്തിലെ ഭാര്യയും ഭര്‍ത്താവുമായാണ് ഇവര്‍ നമുക്ക് മുന്നിലെത്തുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്. നിവിന്‍ പോളി തളത്തില്‍ ദിനേശനായും നയന്‍താര ശോഭയായും ചിത്രത്തിലെത്തുന്നു. കഥാപാത്രങ്ങളുടെ പേരില്‍ മാത്രമേ സാമ്യമൊള്ളു എന്നും കഥയും സ്വഭാവവും മറ്റൊന്നാണെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. 

നടന്‍ അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴില്‍ നിന്നും കന്നഡയില്‍ നിന്നുമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ ഒത്തുകൂടിയ ചെറുപ്പക്കാര്‍ വീണ്ടും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രകാശന്‍ (നിവിന്‍ പോളി), കുട്ടു (അജു വര്‍ഗീസ്), പുരുഷു (ഭഗത് മാനുവല്‍), പ്രവീണ്‍ (ഹരികൃഷ്ണന്‍) എന്നിവരും ലവ് ആക്ഷന്‍ ഡ്രാമയില്‍ ഒന്നിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം