Entertainment

ഇക്കുറി മികച്ചതാര്? വാശിയേറിയ ചുവടുകളുമായി അഹാനയും സഹോദരിമാരും, വൈറലായി വിഡിയോ

വീണ്ടും വൈറലായിരിക്കുകയാണ് 'അഹാദിഷിക' സഹോദരിമാരുടെ നൃത്ത വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ് 'അഹാദിഷിക' സഹോദരിമാരുടെ നൃത്ത വിഡിയോ.  ‘പിംഗാ ഗ പോരി’ എന്ന ഹിറ്റ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടുവച്ചത്. നടൻ കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനലിലാണ് മക്കളുടെ പുതിയ നൃത്തവിഡിയോ ഷെയർ ചെയ്തത്.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ നാല് പേരിൽ ആരാണ് കൂടുതൽ മികച്ചതായി നൃത്തം ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‌‍. ഇഷാ‌നി കൂടുതൽ ആസ്വദിച്ച് നൃത്തം ചെയ്തു എന്ന് ഒരുകൂട്ടർ പറയുമ്പോൾ മറ്റൊരു വിഭാ​ഗമാകട്ടെ ദിയയുടെ സ്റ്റൈലിന്റെ ആരാധകരാണ്. താൻ അധികം അവതരിപ്പിച്ചിട്ടില്ലാത്ത സ്റ്റൈൽ ആയിട്ടും ഹൻസിക തകർത്തു എന്നാണ് മറ്റുചിലർ പറയുന്നത്. അഹാനയെ പെർഫെക്ഷനിസ്റ്റ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്തുതന്നെയായാലു നാൽവർ സംഘത്തിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഡാർക്ക് പിങ്കും പേസ്റ്റൽ ​ഗ്രീനും ചേർന്ന വേഷമാണ് ഇവർ തിരഞ്ഞെടുത്തത്. വിഡിയോയ്ക്ക് നീളം കുറഞ്ഞുപോയതിന്റെ നിരാശയാണ് ആരാധകർ അറിയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'മൗനി റോയ്‌യും ദിഷ പഠാനിയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം, 100 കോടി ജീവനാംശം'; പ്രതികരിച്ച് മുന്‍ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍

ഫാഷൻ, ടെക്സ്റ്റൈൽ മേഖലയിൽ ജോലി; കുറഞ്ഞ ചെലവിൽ ഹാൻഡ്‌ലൂം ഡിപ്ലോമ പഠിക്കാം,കോഴ്സ് കണ്ണൂരിൽ

'അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് നന്നായി ചെയ്യും; മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല'

SCROLL FOR NEXT