Entertainment

ഇങ്ങനെയും കുത്തിപ്പൊക്കാമോ പിഷാരടി; കുത്തിപ്പൊക്കലിന്റെ ഭീകര വേര്‍ഷന്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

പെണ്‍വേഷം കെട്ടി നില്‍ക്കുന്ന തന്റെ സുഹൃത്തുക്കള്‍ക്കിട്ട് പണി കൊടുത്തുകൊണ്ടാണ് പിഷാരടി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ ഇപ്പോള്‍ പഴമയുടെ പുറകെയാണ്. ഫ്രണ്ട്‌സിന്റെ പഴയ ഫോട്ടോകളെല്ലാം കുത്തിപ്പൊക്കി അവര്‍ക്കിട്ട് അഡാറ് പണികൊടുക്കുന്ന തിരക്കിലാണ് ഭൂരിഭാഗം പേരും. ഫ്രണ്ട്‌സിനെ മാത്രമല്ല സിനിമ താരങ്ങള്‍ക്കിട്ടും നല്ല പണിയാണ് എല്ലാവരും കൊടുക്കുന്നത്. പൃഥ്വിരാജും മമ്മൂട്ടിയും ടോവിനോയും പാര്‍വതിയും എല്ലാം കുത്തിപ്പൊക്കലിന്റെ ഇരയായി. എന്നാല്‍ ഇതുവരെയുണ്ടായ എല്ലാ കുത്തിപ്പൊക്കലിനേയും ഒരൊറ്റ ഫോട്ടോ കൊണ്ട് നിഷ്പ്രഭമാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ പിഷാരടി.

കുത്തിപ്പൊക്കലിനായി താരം തെരഞ്ഞെടുത്തതോ കോളേജ് പഠന കാലത്തെ സ്വന്തം ചിത്രം തന്നെ. രണ്ട് സുന്ദരികള്‍ക്കൊപ്പമുള്ള പിഷാരടിയുടെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തീരേ മെലിഞ്ഞ് കൈയില്‍ പ്ലാസ്റ്ററുമായി നില്‍ക്കുന്ന ഫോട്ടോ കണ്ടാല്‍ ആരാണ് ഞെട്ടാതിരിക്കുക. കോളേജ് പഠനകാലത്തെ സ്‌കിറ്റിന്റേതാണ് ഫോട്ടോ. പെണ്‍വേഷം കെട്ടി നില്‍ക്കുന്ന തന്റെ സുഹൃത്തുക്കള്‍ക്കിട്ട് പണി കൊടുത്തുകൊണ്ടാണ് പിഷാരടി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എനിക്ക് പിന്നെ ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി. കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്പോഴാ ഇതില്‍ ഒരുത്തന്‍ ഇപ്പോള്‍ അഡ്വക്കേറ്റും (സുജിത്ത് സോമശേഖരന്‍) മറ്റവന്‍ വലിയ ഷെഫും (അനീഷ്.പി.എസ്) ആണ്. ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് പിഷാരടി കുറിച്ചു.

ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പിഷാരടിയുടെ കുത്തിപ്പൊക്കലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു. പക്ഷേ, ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യം എന്നായിരുന്നു ഒരു കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT