Entertainment

ഇങ്ങനെയൊരു മേക്കോവര്‍ ഈ അമ്മ പ്രതീക്ഷിച്ച് കാണില്ല; ആര്‍ട്ടിസ്റ്റായ മകള്‍ അമ്മക്ക് നല്‍കിയ മേക്കോവര്‍

ഒരുദിവസം തനിക്ക് വയസാകുന്ന പോലെ തോന്നുന്നു എന്ന് അമ്മ കൃഷ്ണയോട് ഒന്ന് പറഞ്ഞുപോയി. ഇത് കേട്ട ആര്‍ട്ടിസ്റ്റായ മകള്‍ക്ക് വെറുതെയിരിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടനിലെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മലയാളിയായ കൃഷ്ണ. പ്രശ്‌സ്തരയ നിരവധി മോഡലുകള്‍ക്ക് ആകസ്മികമായ മേക്കോവര്‍ നല്‍കിയ കൃഷ്ണ മോഡലിങ് രംഗത്ത് സുപരിചിതയാണ്. ഇതിനിടെ ഒരുദിവസം തനിക്ക് വയസാകുന്ന പോലെ തോന്നുന്നു എന്ന് അമ്മ കൃഷ്ണയോട് ഒന്ന് പറഞ്ഞുപോയി. ഇത് കേട്ട ആര്‍ട്ടിസ്റ്റായ മകള്‍ക്ക് വെറുതെയിരിക്കാനായില്ല.

അമ്മയുടെ ഈ തോന്നല്‍ മാറ്റണമെന്ന് തന്നെയാണ് കൃഷ്ണ തീരുമാനിച്ചത്. അമ്മയുടെ ആത്മവിശ്വാസം നഷ്ടമാകുന്നതുപോലെ തോന്നിയ കൃഷ്ണ ചെറിയ മേക്കപ്പ് ടിപ്‌സിലൂടെ അമ്മയെ വീണ്ടും സുന്ദരിയാക്കുകയായിരുന്നു. അവിശ്വസിനീയമായ തരത്തിലുള്ള മേക്കോവറായിരുന്നു കൃഷ്ണ തന്റെ അമ്മയ്ക്ക് നല്‍കിയത്. 

കൃഷ്ണ

തനിക്ക് വയസാകുന്നു എന്ന് അമ്മ പറഞ്ഞപ്പോള്‍ അത് ഇത്ര വലിയ മേക്കോവര്‍ ആകുമെന്ന് അമ്മ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. മകളുടെ കൈകൊണ്ട് സുന്ദരിയായ ശേഷം കണ്ണാടിയില്‍ നോക്കിയ അമ്മ ശ്രിജ പ്രസന്നന് സ്വയം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മകളുടെ മേക്കപ്പില്‍ അമ്മയ്ക്ക് വന്നത് അത്രയ്ക്ക് വലിയ മാറ്റമായിരുന്നു. മേക്കപ്പിനു ശേഷം അമ്മയെ കണ്ടാല്‍ ഒറ്റയടിക്ക് പത്തു വയസ് കുറഞ്ഞതുപോലെ. 

പ്രായമായെന്നതൊക്കെ മനസിന്റെ തോന്നലാണെന്നാണ് കൃഷ്ണ പറയുന്നത്. അമ്മയെ മേക്കോവര്‍ ചെയ്തതിന്റെ പടങ്ങള്‍ കൃഷ്ണ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. മേക്കോവര്‍ നടത്തുന്നതിന് മുന്‍പുള്ള പടവും ഇപ്പോഴത്തെ പടവും തമ്മില്‍ തിരിച്ചറിയാനാവത്ത വിധം വ്യത്യാസമുണ്ട്. കൃഷ്ണമേക്കോവര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുളളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT