Entertainment

ഇഡലിയും ദോശയും പിന്നെ ഒരിത്തിരി പാലും, വെറൈറ്റി അല്ലേ?, ദീപികയുടെ ഡയറ്റ് ഇങ്ങനെയാണ്

ആറ് നേരം ആഹാരം കഴിക്കുന്നതാണ് ദീപികയുടെ രീതി. പക്ഷേ കഴിക്കുന്നതിന്റെയെല്ലാം അളവ് വളരെ കുറവായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

രീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ദീപികയെ തോല്‍പ്പിക്കാന്‍ ആരുമില്ല എന്നാണ് ബോളിവുഡില്‍ പൊതുവെയുള്ള സംസാരം. അഭിനയത്തില്‍ മാത്രമല്ല, ഫാഷന്റെ  കാര്യത്തിലും ഫിറ്റ്‌നസ്സിലും ദീപിക മുന്‍പന്തിയില്‍ തന്നെ. യോഗയും ജിമ്മും ദീപിക മുടക്കാറില്ല. അതുപോലെ തന്നെ ഭക്ഷണകാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും താരം തയ്യാറല്ല.

യോഗയും ജിമ്മും അവഗണിക്കാത്ത ദീപിക ഡയറ്റിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ്. ആറ് നേരം ആഹാരം കഴിക്കുന്നതാണ് ദീപികയുടെ രീതി. പക്ഷേ കഴിക്കുന്നതിന്റെയെല്ലാം അളവ് വളരെ കുറവായിരിക്കും. നാരങ്ങാവെള്ളത്തില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് കുടിച്ചാണ് ദീപികയുടെ ഒരു ദിവസം തുടങ്ങുന്നത്. 

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ബദാമും പാട നീക്കിയ ഒരു ഗ്ലാസ് പാലുമാണ് ദീപികയുടെ സ്ഥിരം പ്രഭാതഭക്ഷണം. ഇതോടൊപ്പം രണ്ട് ഇഡ്ഡലി, ദോശ അല്ലെങ്കില്‍ അല്‍പം ഉപ്പ്മാവ് എന്നിവയുമുണ്ടാകും.

വീട്ടില്‍ നിന്നുണ്ടാക്കിയ ആഹാരമാണ് താരത്തിന് പ്രിയം. ഉച്ചയ്ക്ക് അല്‍പം ദാലും തൈരും സാലഡും പിന്നെ റൊട്ടിയും ഇതോടൊപ്പം ഏതെങ്കിലും പഴങ്ങള്‍ കഴിക്കാനും ദീപിക മറക്കാറില്ല. ഗ്രില്‍ ചെയ്ത മീനും ഇടയ്ക്ക് കഴിക്കാറുണ്ട്. നട്‌സും ഫ്രൂട്ട്‌സും മാത്രമേ നാലുമണിക്ക് കഴിക്കാറുള്ളു. ഇതോടൊപ്പം ഫില്‍റ്റര്‍ കോഫിയാണ് ശീലം. 

ധാരാളം പച്ചക്കറികളും സാലഡും ഉള്‍പ്പെടുത്തിയാണ് അത്താഴം. ചോറിന് പകരം ചപ്പാത്തിയോടാണ് പ്രിയം. തേങ്ങ വെള്ളവും ദീപികയുടെ ഡയറ്റില്‍  സ്ഥാനം പിടിച്ചവയാണ്. ഡെസേര്‍ട്ടിനായി ഡാര്‍ക്ക് ചോക്‌ളേറ്റാണ് താരം തിരഞ്ഞെടുക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT