Entertainment

ഇതിനി സഞ്ജയ് തന്നെയാണോ..!! സഞ്ജുവിന്റെ പോസ്റ്റര്‍ കണ്ട് അന്ധാളിച്ച് ആരാധകര്‍

രണ്‍ബീര്‍ ആണ് ചിത്രത്തില്‍ സഞ്ജയ് ആയി വേഷമിടുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന ചിത്രം 'സഞ്ജു' വിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. രാജ്കുമാര്‍ ഹിറാനി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കായി പുറത്ത് വിട്ടത്. രണ്‍ബീര്‍ ആണ് ചിത്രത്തില്‍ സഞ്ജയ് ആയി വേഷമിടുന്നത്. 

സഞ്ജയ് ദത്തിന്റെ തനിപകര്‍പ്പായാണ് രണ്‍ബീര്‍ പുതിയ പോസ്റ്ററിലുള്ളത്. ഒറ്റനോട്ടത്തില്‍ സഞ്ജയ് തന്നെയാണെന്നേ പറയു. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്ന ടീസറിലും രണ്‍ബീര്‍ സഞ്ജയ്‌ന്റെ തനി പകര്‍പ്പായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ടിമുടി സഞ്ജയ് ദത്തായി മാറിയിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

ജൂണ്‍ 29 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അനുഷ്‌ക ശര്‍മ്മ, സോനം കപൂര്‍, ദിയ മിര്‍സ, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവത കഥ ഇനി രണ്‍ബീര്‍ കപൂറിലൂടെ പ്രേക്ഷകരിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'