Entertainment

'ഇതിനൊരു പരിഹാരം ഇല്ലേ'; കരഞ്ഞ് തളർന്ന് അമല പോൾ; വിഡിയോ

കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഇൻസ്റ്റ​ഗ്രാം സ്റ്റോറി കണ്ട് ആരാധകർ ഒന്ന് ഞെട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തെ തുടർന്ന് നടി അമല പോളിന്റെ ആഘോഷങ്ങളെല്ലാം വീട്ടിലാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം രസകരമായ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഇൻസ്റ്റ​ഗ്രാം സ്റ്റോറി കണ്ട് ആരാധകർ ഒന്ന് ഞെട്ടി. 

കരഞ്ഞു തളർന്നിരിക്കുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്. കരഞ്ഞതിനെ തുടർന്ന് കണ്ണെല്ലാം ചുവന്ന് ആകെ വിഷമിച്ചിരിക്കുന്ന അമലയായിരുന്നു വിഡിയോയിൽ എന്നാൽ അവസാനം കഥയിലെ ട്വിസ്റ്റ് കണ്ട് ആരാധകർ ചിരിച്ചുപോയി. സവാളയാണ് താരത്തെ കണ്ണീർകുടിപ്പിച്ചത്. പാചകത്തിനായി സവാള അരിയുന്നതിനിടെയാണ് നടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നത്. അതിന് ഒരു പരിഹാരം ഇല്ലേ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് കുക്ക് ചെയ്യുന്നതിന്റെ വിഡിയോയ‌ും താരം പോസ്റ്റ് ചെയ്തു. 

സിനിമ ചിത്രീകരണങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ വീട്ടിലിരുന്ന് സഹോദരനും കസിൻസിനുമൊപ്പം അവധി ആഘോഷിക്കുകയാണ് താരം. രസകരമായ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെക്കുന്നത്. അതിനൊപ്പം തന്നെ പോസിറ്റീവായ ചിന്തകളും താരം ഷെയർ ചെയ്യാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും