Entertainment

'ഇതിലും വലിയ ദുരന്തം എന്തുവരാനാ'; കൂടെ നിന്ന് സംയുക്തയുടെ കാലുവാരി ബിജു മേനോന്‍

കിട്ടിയ അവസരം ഭാര്യയെ ട്രോളാനാണ് ബിജു മേനോന്‍ ഉപയോഗിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രുമിച്ചുള്ള സിനിമകള്‍ പോലെ തന്നെ മികച്ചതാണ് ബിജു മേനോന്റേയും സംയുക്ത വര്‍മ്മയുടേയും ജീവിതം. വിവാഹത്തിന് ശേഷം സംയുക്ത സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതും കുറവാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ദിവസം ബിജുമേനോനൊപ്പം അവാര്‍ഡ് ഷോയില്‍ പങ്കെടുത്തിരുന്നു. കിട്ടിയ അവസരം ഭാര്യയെ ട്രോളാനാണ് ബിജു മേനോന്‍ ഉപയോഗിച്ചത്. സ്‌നേഹം ചേര്‍ത്തുള്ള ട്രോളിനെ നിറഞ്ഞ ചിരിയോടെയാണ് സംയുക്ത സ്വീകരിച്ചത്. 

ഒരു ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ കയറിയ ബിജു മേനോനോട് സംയുക്തയുമായുള്ള പ്രണയത്തെക്കുറിച്ച് അവതാരിക ചോദിച്ചു. വേദിയില്‍ കൂടെ നില്‍ക്കുന്ന സംയുക്തയെ നോക്കിക്കൊണ്ട് ഉടന്‍ എത്തി താരത്തിന്റെ മറുപടി 'ഇതിനപ്പുറം ഒരു ദുരന്തം എന്താണ് വരാനുള്ളത്'  ഒന്നു ചിരിച്ച ശേഷം ചോദ്യത്തിനുള്ള യഥാര്‍ത്ഥ മറുപടി ബിജു മേനോന്‍ അങ്ങ് പറഞ്ഞു. 'ഇതെന്റെ മുത്താണ്, ഞാനാണ് ഇവളെ ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്' പ്രണയം നിറഞ്ഞ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 

ജനപ്രിയ നടനുള്ള അവാര്‍ഡ് വാങ്ങാനാണ് സംയുക്തയ്‌ക്കൊപ്പം ബിജു മേനോന്‍ യുകെയില്‍ എത്തിയത്. ഒരു കാലത്ത് മികച്ച പ്രണയജോഡികളായിരുന്നു മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT