Entertainment

ഇതുപോലെ സിക്‌സ് പാക്ക് ഉണ്ടോ? മസില്‍ ബോഡിയുമായി അജുവിന്റെ ട്രോള്‍; മറുപടിയുമായി ടൊവിനോ

രസകരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്


 
ഴിഞ്ഞ ദിവസമാണ് യുവതാരം ടൊവിനോ തോമസ് ജിമ്മില്‍ നിന്നുള്ള സൂപ്പര്‍ചിത്രം പങ്കുവെച്ചത്. തിരിഞ്ഞുനില്‍ക്കുന്ന താരത്തിന്റെ മസിലു കണ്ട് ആരാധകരും സഹതാരങ്ങളുമെല്ലാം ഞെട്ടി. എന്നാല്‍ അതിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. തന്നേപ്പോലെ സിക്‌സ് പാക്ക് നിനക്കുണ്ടോ എന്നാണ് ടൊവിനോയോട് അജു ചോദിക്കുന്നത്. രസകരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഒരിക്കലും നടക്കാത്ത അജുവിന്റെ ആഗ്രഹം ആരാധകനാണ് സാധിച്ചുകൊടുത്തത്. ബനിയന്‍ പൊക്കി തന്റെ സിക്‌സ് പാക്ക് കാണിക്കുന്ന അജുവാണ് ചിത്രത്തില്‍. ഈ ചിത്രം ടൊവിനോയുടെ ചിത്രത്തിനൊപ്പം ചേര്‍ത്തുവെച്ചാണ് അജുവിന്റെ ചോദ്യം. ഉരുളക്കു ഉപ്പേരിപോലെ അജുവിന് സൂപ്പര്‍ മറുപടി നല്‍കാനും ടൊവിനോ മറന്നില്ല. കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് എന്തിനാ സിക്‌സ് പാക് എന്ന അജുവിന്റെ ഡയലോഗ് തന്നെയാണ് ടൊവിനോ കമന്റ് ചെയ്തിരിക്കുന്നത്. ടൊവിനോയേയും അജുവിനേയും ട്രോളി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം