Entertainment

ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചി കാട്ടിത്തരാൻ വിനായകൻ; 'തൊട്ടപ്പൻ' ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

ഒരു കുഞ്ഞിനെ കൈയ്യിൽ എടുത്തുയർത്തി നിൽക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ കഴിയുക

Author : സമകാലിക മലയാളം ഡെസ്ക്

ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തിൽ വിനായകന്‍ നായകനായെത്തുന്ന തൊട്ടപ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിനായകനാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ഒരു കുഞ്ഞിനെ കൈയ്യിൽ എടുത്തുയർത്തി നിൽക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ കഴിയുക. 

ഫ്രാന്‍സിസി നൊറോണയുടെ ചെറുകഥാസമാഹാരത്തെ ആസ്പദമാക്കി പി എസ് റഫീക്കാണ് തൊട്ടപ്പന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകൻ  മുഴുനീള നായക വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പുതുമുഖ നടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  

പോസ്റ്റർ പുറത്തുവിട്ട് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പുതന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വിനായകനും ഷാനവാസിനും അഭിനന്ദനങ്ങള്‌‍‍ അറിയിച്ച് നിരവധി ആളുകളാണ് എത്തുന്നത്. റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍. എഡിറ്റിംഗ്  ജിതിന്‍ മനോഹര്‍.

കൊച്ചിയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് തൊട്ടപ്പന്റെ കഥ പുരോ​ഗമിക്കുന്നത്. കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചിയെയാണ് ഇതില്‍ ചിത്രീകരിക്കുന്നതെന്നും സംവിധായകൻ മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT