Entertainment

'ഇതെന്റെ പുതിയ കുടുംബം': നവാബിന്റെ വീട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൂജ

നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ പങ്കുവച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി പൂജ ബത്രയും നടന്‍ നവാബ് ഷായും വിവാഹിതരായത്. മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്റെയും ഹണിമൂണ്‍ യാത്രയുടെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും  താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

പൂജയുടെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളായിരുന്നു താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇപ്പോഴിതാ നവാബിന്റെ കുടുംബത്തോടൊപ്പമുള്ള പൂജയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ പങ്കുവച്ചിരിക്കുന്നത്. എന്റെ പുതിയ കുടുംബം, സുന്ദരികളായ സഹോദരിമാരും മരുമക്കളും'- ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം പൂജ കുറിച്ചു. 

കഴിഞ്ഞ മാസമാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പൂജയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരിയിലാണ് ഡോക്ടറായ സോനു അലുവാലിയയെ പൂജ വിവാഹം ചെയ്യുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ലൊസ് ആഞ്ചല്‍സില്‍ താമസമാക്കിയിരുന്ന പൂജ 2011 ലാണ് വിവാഹമോചിതയാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'