വിജയ് നായകനായെത്തുന്ന സർക്കാറിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. എആർ റഹ്മാൻ സംഗീതം നൽകിയ ഇൗ ഗാനം കുറഞ്ഞ സമയങ്ങൾക്കുള്ളിലാണ് യൂട്യൂബിൽ തരംഗമായത്. റഹ്മാൻ ചെയ്തതാണോ എന്ന് സംശയം തോന്നുന്ന ലിറിക്സ് ആണ് ഗാനത്തിലുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചയും സജീവമായിട്ടുണ്ട്.
എന്നാൽ പതിവ് റഹ്മാൻ ഗാനങ്ങളെപ്പോലെ കേൾക്കെ കേൾക്കെ ഇൗ ഗാനവും ആരാധകരുടെ മനസ് കീഴടക്കുമെന്നാണ് പ്രതീക്ഷ. ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ് ഇതിനെ വിത്യസ്തമാക്കുന്നത്. കട്ട ലോക്കൽ ഭാഷയാണ് പറയുന്നനതെങ്കിലും തമിഴന്മാർ തന്നെ തങ്ങൾക്ക് ഭാഷ മനസലായിട്ടില്ല എന്നു പറയുന്നു. വിവേകാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനം ഫോൽക്ക് വിഭാഗത്തിലുള്ളതാണ്.
അവസാനം റിലീസ് ചെയ്ത വിജയ് ചിത്രം മെര്‍ലസലിനു വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍ റഹ്മാനായിരുന്നു. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. തമിഴ് സിനിമാ ലോകം കാത്തിരിക്കുന്ന രജനീകാന്ത് നായകനാകുന്ന ശങ്കർ ചിത്രം 2.0, മണിരത്നത്തിൻെറ ചെക്ക ചിവന്ത വാനം എന്നീ ചിത്രങ്ങൾക്കും റഹ്മാൻ തന്നെയാണ് സംഗീത സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates