

ലഖ്‌നൗ: 33 കുട്ടികള ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പന നടത്തിയ കേസില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ. ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്.
വധശിക്ഷയ്ക്ക് പുറമെ അതിജീവിച്ച ഓരോ കുട്ടിക്കും പത്തുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു. പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത തുക ഇരകള്‍ക്ക് തുല്യമായി വീതിച്ചുനല്‍കാനും നിര്‍ദേശിച്ചു.
പ്രതികളുടെ സമാനതകളില്ലാത്ത ദുഷ്ടതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം ആണെന്ന് കോടതി പറഞ്ഞു. 2020 ഒക്ടോബറിലാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിയില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ കുട്ടികളോട് കാണിച്ച അതിക്രൂരമായ പീഡനങ്ങളാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പീഡനത്തെത്തുടര്‍ന്ന് ചില കുട്ടികള്‍ വര്‍ഷങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. പലര്‍ക്കും ശാരീരികമായ പരിക്കുകള്‍ക്ക് പുറമെ കഠിനമായ മാനസികാഘാതവും ഉണ്ടായി. സിബിഐ ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ രേഖകളും കേസില്‍ നിര്‍ണ്ണായകമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates