

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്രിമിനല്‍ ശൃംഖലകളുടെ പ്രധാന കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന വനിത ഡോണ്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍. ലോറന്‍സ് ബിഷ്‌ണോയി ഗ്യാങിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന 'മാഡം സെഹര്‍' എന്നറിയപ്പെടുന്ന ഖുസ്നുമ അന്‍സാരിയാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ കൗണ്ടര്‍ ഇന്റലിജന്‍സാണ് പിടികൂടിയത്.
ബിഷ്ണോയി സംഘത്തിന് വേണ്ടി ആയുധങ്ങളും ലഹരിയും എത്തിക്കുന്ന ഗണ്‍മാന്‍ ബോബി കബൂത്തര്‍ എന്നയാളുടെ വലംകൈയായിരുന്നു ഖുസ്നുമ അന്‍സാരിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബോബി കബൂത്തര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ബിഷ്ണോയി സംഘത്തെ കൂടാതെ ഹാഷിം ബാബ ഗ്യാങിന് വേണ്ടിയും ഖുസ്നുമ അന്‍സാരി പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഡല്‍ഹിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി സാധാരണ ജീവിതം നയിച്ചിരുന്ന ആളായിരുന്നു നേഹ. രാത്രിയില്‍ ക്രിമിനല്‍ നെറ്റ്വര്‍ക്കിന്റെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്തിരുന്നു. ഗ്യാങ്ങിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറയായാണ് പാര്‍ലര്‍ നടത്തിയിരുന്നതെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ഖുസ്നുമ അന്‍സാരിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ പക്കല്‍ നിന്നും വലിയ തോതില്‍ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. ലഹരിക്കടത്തിലെ പ്രധാനികളില്‍ ഒരാളായതിനാലാണ് ഇവരെ 'മാഡം സെഹര്‍' എന്നും വിളിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates