Entertainment

'ഇതോടെ ഞാനൊരു മികച്ച നടിയായി തിരിച്ചുവരും, അല്ലെങ്കിൽ...'; സാമന്ത 

ഓണ്‍ലൈനായി അഭിനയം പഠിക്കുന്ന തിരക്കതിലാണ് നടി

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ഡൗൺ കാലത്ത് ഫലപ്രദമായി സമയം ചിലവിടുകയാണ് നടി സാമന്ത. ഓണ്‍ലൈനായി അഭിനയം പഠിക്കുന്ന തിരക്കതിലാണ് നടിയിപ്പോൾ. പ്രശസ്ത ഹോളിവുഡ് നടി ഹെലന്‍ മിറനില്‍ നിന്നാണ് സാമന്ത അഭിനയ പരിശീലനം നേടുന്നത്. ക്ലാസിനിടെ പകർത്തിയ ഒരു ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 
‌
ഏറെ ഫലപ്രദമായ ഒരു മണിക്കൂറിനു ശേഷം എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചത്. ഇതോടു കൂടി താൻ ഒരു മികച്ച നടിയായി തിരിച്ചുവരുമെന്നമു അല്ലെങ്കില്‍ ഈ പോസ്റ്റ് ഡെലീറ്റ് ചെയ്യുമെന്നും താരം കുറിച്ചിട്ടുണ്ട്. 
‌
മികച്ച നടിക്കുള്ള അക്കാദമി അവാർഡ‍് അടക്കം നേടിയിട്ടുള്ള ലോകപ്രശസ്തയായ നടിയാണ് ഹെലന്‍. ദ ക്വീന്‍, ദ ഓഡിയന്‍സ്, ദ ലോങ് ഗുഡ് ഫ്രൈഡേ, കാല്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. നാടകങ്ങളിലും ഹെലൻ സജീവമായി അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

'യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ'; ഡല്‍ഹിയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്

Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരം​ഗം; ബം​ഗാളിൽ ബിജെപി കുതിപ്പ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ