Entertainment

ഇത് '37 വര്‍ഷങ്ങള്‍ക്കുമുമ്പ്', എനിക്കെത്ര വയസ്സെന്ന് ഊഹിക്കാമല്ലോ? 

മലയാളത്തിന്റെ മറ്റൊരു പ്രിയ നായിക കൂടി തന്റെ കുട്ടിക്കാല ചിത്രവുമായി എത്തിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ നാളുകളിൽ കുട്ടിക്കാല ഓർമ്മകളിലേക്ക് കടക്കുകയാണ് പല താരങ്ങളും. പാർവതിയും അഹാനയും പേർളിയുമൊക്കെ ഇത്തരത്തിൽ ആരാധകരുമായി നിരവധി ചിത്രങ്ങൾ പങ്കുവച്ചുകഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു പ്രിയ നായിക കൂടി തന്റെ കുട്ടിക്കാല ചിത്രവുമായി എത്തിയിരിക്കുകയാണ്. 

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയ നായിക ജോമോളാണ് 37 വർഷം മുമ്പുള്ള ഒരു ചിത്രം ആരാധകർക്കായി പങ്കുവച്ചത്. ‘37 വര്‍ഷങ്ങള്‍ക്കുമുമ്പ്... എനിക്കെത്ര വയസ്സായെന്ന് ഇനി എല്ലാവർക്കും ഊഹിക്കാമെന്ന് എനിക്കുറപ്പാണ്’, ചിത്രത്തോടൊപ്പം ജോമോൾ കുറിച്ചു. 

​ഗൗരി എന്നും ജോ ചേച്ചി എന്നും വിളിച്ചാണ് ചിത്രത്തിന് ആരാധകർ കമന്റ് കുറിച്ചിരിക്കുന്നത്. കുട്ടിയെ കണ്ടാൽ പ്രായം തോന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം. പതിനെട്ടേ പറയൂ എന്നാണ് രസകരമായ ചില കമന്റുകൾ. 

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ സിനിമാരം​ഗത്തേക്കെത്തിയ ജോമോൾ പിന്നീട് നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി. വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ടെലിവിഷൻ സീരിയലുകളിലൂടെ മിനിസ്ക്രീനിൽ സജീവമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT