Entertainment

ഇത് എന്താ സംഭവം! നസ്രിയയുടെ കൈ പ്രയോഗം കണ്ട് അന്തംവിട്ട് ഫഹദ്; വൈറലായി വിഡിയോ

ഹാന്‍ഡ് ഇമോജി ചെയ്യുന്നതില്‍ നസ്രിയ നമ്പര്‍ വണ്‍ ആണെങ്കിലും ഫഹദിന്റെ മുഖഭാവത്തിനാണ് ആരാധകര്‍ കയ്യടിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ സൂപ്പര്‍താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യല്‍ മീഡിയയില്‍ വലിയ ആക്റ്റീവ് ഒന്നുമല്ല. എന്നാല്‍ നസ്രിയയുടെ കാര്യം നേരെ മറിച്ചാണ്. വീട്ടിലെ എല്ലാ വിശേഷങ്ങളും നസ്രിയ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

ടിക്ക് ടോക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഹാന്‍ഡ് ഇമോജി ചലഞ്ചില്‍ പങ്കെടുക്കുകയാണ് നസ്രിയ. ഭാര്യയുടെ കൈപ്രയോഗം മനസിലാവാതെ അന്തംവിട്ടു നില്‍ക്കുകയാണ് ഫഹദ്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് താരദമ്പതികള്‍. ഹാന്‍ഡ് ഇമോജി ചെയ്യുന്നതില്‍ നസ്രിയ നമ്പര്‍ വണ്‍ ആണെങ്കിലും ഫഹദിന്റെ മുഖഭാവത്തിനാണ് ആരാധകര്‍ കയ്യടിക്കുന്നത്. 

'ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭര്‍ത്താവിനോട് വിശദീകരിക്കുന്ന ഞാന്‍. (അദ്ദേഹത്തിന്റെ മുഖം നോക്കൂ) എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും  ഇല്ല,'  എന്ന അടിക്കുറിപ്പിലാണ് നസ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്വാറന്റീന്‍ ആന്‍ഡ് ചില്‍ എന്ന ഹാഷ്ടാഗും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കോവിഡ് പടര്‍ന്നതിനെതുടര്‍ന്ന് ഇരുവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. 

ഒരു പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്‌ക്രീനില്‍ തെളിയുന്ന ഹാന്‍ഡ് ഇമോജികള്‍ അതുപോലെ അനുകരിക്കുന്നതാണ് 'ഹാന്‍ഡ് ഇമോജി ചലഞ്ച്'. സ്‌ക്രീനില്‍ തെളിയുന്ന മുദ്രകള്‍ അതിവേഗത്തിലാണ് നസ്രിയ കാണിക്കുന്നത്. ആരാധകര്‍ക്കൊപ്പം നിരവധി താരങ്ങളും താരദമ്പതികളുടെ ക്യൂട്ട് വിഡിയോയില്‍ കമന്റ് ചെയ്തിട്ടുണ്ട്. വിജയ് യേശുദാസ്, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ഇരുവരുടേയും പ്രകടനത്തിന് കയ്യടിച്ചത്. മൂന്നു മണിക്കൂറുകൊണ്ട് നാല് ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT