Entertainment

'ഇത് എന്റെ തിരക്കഥ മോഷ്ടിച്ചുണ്ടാക്കിയത്', വിവാദത്തിലായി ചപ്പാക്ക്; ദിപികയ്ക്കും മേഘ്‌നയ്ക്കുമെതിരെ പരാതി 

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസില്‍ തിരക്കഥയുടെ ഒരു പകര്‍പ്പ് നല്‍കിയിരുന്നെന്നും ഇതുപയോഗിച്ച് മറ്റൊരു ചിത്രം നിര്‍മ്മിക്കുകയാണ് ചെയ്തതെന്നും രാകേഷ് 

സമകാലിക മലയാളം ഡെസ്ക്

സിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചപ്പാക്ക് എന്ന ചിത്രത്തിന്മേല്‍ അവകാശവാദവുമായി എഴുത്തുകാരന്‍ രാകേഷ് ഭാരതി. ചപ്പാക്ക് ഒരുക്കിയിരിക്കുന്നത് തന്റെ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം കോപ്പിറൈറ്റ് ലംഘനത്തിന് പരാതി നല്‍കിയിരിക്കുന്നത്. നടിയും ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായ ദീപികയ്ക്കും ചപ്പാക് സംവിധായിക മേഘ്‌ന ഗുല്‍സാറിനും എതിരാണ് രാകേഷിന്റെ പരാതി. 

രാകേഷ് മകനുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നതിന്റെ ആലോചനകളിലായിരുന്നെന്നും 2015 മെയ്യില്‍ ചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതാണെന്നും പരാതിയില്‍ പറയുന്നു. ബ്ലാക്ക് ഡേ എന്നാണ് രാകേഷ് രജിസ്റ്റര്‍ ചെയ്ത പേര്. 

ഐശ്വര്യ റായിയും കങ്കണയും അടക്കമുള്ള നടിമാരെ കഥയുമായി സമീപിച്ചിരുന്നെന്നും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചിത്രത്തിന്റെ നിര്‍മാണത്തെക്കുറിച്ച് സംസാരിച്ചിരുന്നെന്നും രാകേഷ് പറയുന്നു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസില്‍ താന്‍ തിരക്കഥയുടെ ഒരു പകര്‍പ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുപയോഗിച്ച് മറ്റൊരു ചിത്രം നിര്‍മ്മിക്കുകയാണ് അവര്‍ ചെയ്തതെന്നും രാകേഷ് ആരോപിക്കുന്നു. തന്റെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി ചപ്പാക്ക് എന്ന പേരില്‍ റിലീസ് ചെയ്യുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. 

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ, മൃഗ പ്രൊഡക്ഷന്‍സ്, ദീപികയുടെ കാ പ്രൊഡക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചപ്പാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം പത്താം തിയതി ചിത്രം തിയേറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT