Entertainment

'ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍, ഇതില്‍ ആരുടെയും നിഴല്‍ വേണ്ട';  സ്ഫടികം -2 മായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍

തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം, പിന്നെ ആ പഴയ റെയ്ബാന്‍ ഗ്ലാസ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍. ഇതില്‍ ആരുടെയും നിഴല്‍ വേണ്ട

Author : സമകാലിക മലയാളം ഡെസ്ക്

സ്ഫടികം -2 മായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ ബിജു കട്ടയ്ക്കല്‍. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിന് രണ്ടാം ഭാഗമെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് രണ്ടാം പോസ്റ്റര്‍ യുവ സംവിധായകന്‍ പുറത്തിറക്കിയത്. 


 അപ്പോ, കഴിഞ്ഞത് കഴിഞ്ഞു.. ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഞാന്‍ ഒപ്പീസ് പാടിപ്പിക്കും.. എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. 


തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം, പിന്നെ ആ പഴയ റെയ്ബാന്‍ ഗ്ലാസ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍. ഇതില്‍ ആരുടെയും നിഴല്‍ വേണ്ട. യുവാക്കളുടെ ഹരമായ നായകനാവും ഇരുമ്പന്‍ സണ്ണിയായി എത്തുകയെന്നും പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.


ആടുതോമായുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുകയെന്നും സില്‍ക് സ്മിതയുടെ മകളായ സണ്ണി ലിയോണി അഭിനയിക്കുമെന്നും സംവിധായകന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


 ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കിലൂടെ നേരത്തെ നിലപാട് അറിയിച്ചിരുന്നു. ' സ്ഫടികം ഒന്നേയുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞു. മോനേ .. ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ് ! അതിലെങ്ങാനും നീ തൊട്ടാല്‍..' എന്നായിരുന്നു ഭദ്രന്റെ പോസ്റ്റ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam August 08 | സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി, ചർച്ചകൾ അനുകൂലമാകും

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്