Entertainment

'ഇത് ചെയ്തത് ആരാധകര്‍ അല്ലെന്ന് വാദിച്ചോളൂ, സത്യം എല്ലാവര്‍ക്കുമറിയാം': ആഞ്ഞടിച്ച് കസ്തൂരി

സിനിമ എന്ത് റെക്കോഡുകള്‍ ഉണ്ടാക്കിയാലും തിയ്യേറ്റര്‍ തല്ലി തകര്‍ത്ത ഈ സംഭവത്തിന്റെ പേരിലായിരിക്കും ഈ ചിത്രം ഇനി ഓര്‍മിക്കപ്പെടുക എന്ന് കസ്തൂരി വിമര്‍ശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌യുടെ പുതിയ ചിത്രം ബിഗില്‍ റീലീസ് ചെയ്യാന്‍ വൈകിയെന്ന പേരില്‍ തിയ്യേറ്റര്‍ തല്ലി തകര്‍ത്ത സംഭവം തമിഴ്‌നാട്ടില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി നടി കസ്തൂരി രംഗത്തെത്തിയിരിക്കുകയാണ്. 

വിജയിയെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ബിഗില്‍ ദിപാവലിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഈ സിനിമയുടെ പ്രദര്‍ശനം വൈകിതിന്റെ പേരില്‍ ഒരു കൂട്ടം യുവാക്കള്‍ കൃഷ്ണഗിരിയിലെ ഒരു തിയ്യേറ്റര്‍ തല്ലി തകര്‍ക്കുകയായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കസ്തൂരി വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. 

സിനിമ എന്ത് റെക്കോഡുകള്‍ ഉണ്ടാക്കിയാലും തിയ്യേറ്റര്‍ തല്ലി തകര്‍ത്ത ഈ സംഭവത്തിന്റെ പേരിലായിരിക്കും ഈ ചിത്രം ഇനി ഓര്‍മിക്കപ്പെടുക എന്ന് കസ്തൂരി വിമര്‍ശിച്ചു. ആരാധകരല്ല, വിജയിയോട് വിരോധമുള്ളവരാണ് ഇത് ചെയ്തതെന്ന് വാദിച്ചോളൂ, പക്ഷേ സത്യം എല്ലാവര്‍ക്കും അറിയാം. യാഥാര്‍ഥ ആരാധകര്‍ ഒരിക്കലും അവരുടെ ബിംബത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികള്‍ ചെയ്യുകയില്ലായെന്നും അവര്‍ പറയുന്നു. 

'അക്രമികളുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമില്ല. ഇതെല്ലാം ചെയ്തത് യുവാക്കള്‍. ഇതാണോ തമിഴ്‌നാട്ടിലെ യുവാക്കളുടെ ഭാവി'- കസ്തൂരി ട്വീറ്റ് ചെയ്തു. കസ്തൂരിയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT