Entertainment

ഇത് നമ്മുടെ ശ്രീദേവി തന്നെ അല്ലേ? ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെ എത്തി ജാന്‍വി; ചിത്രങ്ങള്‍ വൈറല്‍

ചുവന്ന കരയുള്ള പച്ച സാരി ഉടുത്ത് വട്ടപ്പൊട്ടും കുത്തി ലൊക്കേഷനില്‍ നില്‍ക്കുന്ന ജാന്‍വിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

അമ്മ ഇല്ലെന്ന ദുഃഖം ഉള്ളില്‍ ഒതുക്കി ജാന്‍വി കപൂര്‍ ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തി. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തിയാക്കാനായി ജാന്‍വി തിരികെയെത്തിയത്. താരത്തിന്റെ അരങ്ങേറ്റ ചിത്രമായ ധഡക്കിന്റെ ലൊക്കേഷനിലേക്ക് താരം തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചുവന്ന കരയുള്ള പച്ച സാരി ഉടുത്ത് വട്ടപ്പൊട്ടും കുത്തി ലൊക്കേഷനില്‍ നില്‍ക്കുന്ന ജാന്‍വിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. 

ജാന്‍വിയെ കാണുമ്പോള്‍ ശ്രീദേവിയെ ഓര്‍മവരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയെപ്പോലെ തന്നെയാണ് മകളെന്നും ജാന്‍വിയിലൂടെ തങ്ങളുടെ പ്രിയ താരത്തെ തിരികെ കിട്ടിയെന്നും പറഞ്ഞ് നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്. അമ്മയുടെ അപ്രതീക്ഷ മരണത്തോടെ അടുത്തെങ്ങും ജാന്‍വിയുടെ കന്നിചിത്രം പുറത്തിറങ്ങുന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. 

നായകന്‍ ഇഷാന്‍ ഖട്ടാറുമൊത്തുള്ള റൊമാന്റിക് രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. വരുന്ന ആഴ്ചകളില്‍ കല്‍ക്കത്തയിലാണ് ചിത്രീകരണം. കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മറാത്തി സൂപ്പര്‍ ഹിറ്റ് സൈറാത്തിന്റെ റീമേയ്ക്കാണ് ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ധഡക്. ധഡകിലൂടെയുള്ള ജാന്‍വിയുടെ സിനിമാ പ്രവേശം വളരെ പ്രതീക്ഷയോടെയാണ് ശ്രീദേവി കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT