Entertainment

ഇത് പെൻഷൻ പണം കയ്യിൽ കിട്ടിയതിന്റെ സന്തോഷം; പാട്ടുപാടി നഞ്ചമ്മ; വിഡിയോ വൈറൽ

പെൻഷൻ തുക കയ്യിൽ പിടിച്ചുകൊണ്ടുള്ള നഞ്ചമ്മയുടെ  പാട്ട് അവസാനിക്കുന്നത്  മനസു നിറയുന്ന ഒരു ചിരിയോടു കൂടിയാണ്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡിങ്ങ് ​ഗായികയാണ് അട്ടപ്പാടിയിലെ നഞ്ചമ്മ. ഇപ്പോൾ വീണ്ടും നഞ്ചമ്മയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പെൻഷൻ പണം കയ്യിൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് നഞ്ചമ്മയുടെ ​ഗാനം. ധനമന്ത്രി തോമസ് ഐസക്കാണ് ​വിഡിയോ പങ്കുവെച്ചത്. 

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചമ്മതന്നെ പാടി ഹിറ്റാക്കിയ കലകാത്ത എന്ന ​ഗാനമാണ് ആലപിക്കുന്നത്. പെൻഷൻ തുക കയ്യിൽ പിടിച്ചുകൊണ്ടുള്ള നഞ്ചമ്മയുടെ  പാട്ട് അവസാനിക്കുന്നത്  മനസു നിറയുന്ന ഒരു ചിരിയോടു കൂടിയാണ്. അട്ടപ്പാടി സർവീസ് സഹകരണ ജീവനക്കാരാണ് നഞ്ചമ്മയ്ക്ക് പണം എത്തിച്ചുനൽകിയത്. പെൻഷൻ ലഭിക്കുമ്പോഴുള്ള പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് തോമസ് ഐസക് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ‍ മീഡിയയിൽ സൂപ്പർഹിറ്റാവുകയാണ് നഞ്ചമ്മയുടെ പെൻഷൻ ​ഗാനം. 

തോമസ് ഐസക്കിന്റെ കുറിപ്പ് വായിക്കാം

‘ക്ഷേമ പെൻഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാർ വീണ്ടും ചെല്ലുന്നത്. അതെ, സർക്കാർ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായിട്ടാണ് തരുന്നത്.

ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെൻഷൻ നാളെയേ ട്രാൻസ്ഫർ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെൻഷൻ വിതരണത്തിനെന്നപോലെ ബാങ്കുകളിൽപോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെൽപ്പ് ലൈനിൽ വിളിച്ചു പറഞ്ഞാൽ മതി. പോസ്റ്റുമാൻ വീട്ടിൽക്കൊണ്ടുതരും. ഇതിനു പോസ്റ്റോൽ ഡിപ്പാർട്ട്മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.

പതിവുപോലെ ഓരോ തവണയും ക്ഷേമപെൻഷൻ വിതരണം ചെയ്യുമ്പോൾ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെൻഷൻ കൈയ്യിൽ പിടിച്ചുകൊണ്ടുള്ള നഞ്ചമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയിൽ പാട്ടുപാടിയ നഞ്ചമ്മ തന്നെ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചമ്മയ്ക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദനങ്ങൾ’. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT