Entertainment

ഇത് മഞ്ജരിക്ക് മാത്രമേ കഴിയൂ: ആരാധകരുടെ ഹൃദയത്തിലേക്കിറങ്ങി ഗായിക

ഗുലാം അലിയുടെ എക്കാലത്തെയും ഹിറ്റായ 'ഹങ്കാമ' ഗസല്‍ പാടി സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് മഞ്ജരി. 

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി മധുരഗാനങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച ഗായികയാണ് മഞ്ജരി. കുറച്ച് കാലമായി സജീവമല്ലെങ്കിലും മലയാളിയുടെ പ്രിയപ്പെട്ട ഗായികമാരുടെ പട്ടികയില്‍ മഞ്ജരിക്ക് എന്നും ഒരിടമുണ്ട്. ചുരുങ്ങിയ ഗാനങ്ങള്‍ കൊണ്ടുതന്നെ ആസ്വാദക ഹൃദയത്തില്‍ ഇടം നേടാന്‍ മഞ്ജരിക്കായി. 

ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തന്റെ ഗാനങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മഞ്ജരി പങ്കുവെക്കുന്ന വിഡിയോകളെല്ലാം തന്നെ ആസ്വാദകര്‍ ഏറ്റെടുക്കാറുമുണ്ട്. ഏറ്റവും ഒടുവില്‍ ഗുലാം അലിയുടെ എക്കാലത്തെയും ഹിറ്റായ 'ഹങ്കാമ' ഗസല്‍ പാടി സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് മഞ്ജരി. 

നിരവധി ലൈവ് സ്‌റ്റേജ് ഷോകളില്‍ ആലപിച്ച ഗാനം എന്ന കുറിപ്പോടെയാണു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ വിഡിയോ കാണുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ഗാനം സമൂഹമാധ്യമത്തില്‍ തരംഗമായി.

ഗായികയെ പുകഴ്ത്തിക്കൊണ്ട് നിരവധി സംഗീതപ്രേമികളാണ് രംഗത്തെത്തിയത്. 'സ്ത്രീ ശബ്ദത്തില്‍ ഗുലാം സാഹിബിന്റെ ഈ ഗസല്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. അതിമനോഹരമായ ആലാപനം', ഇനിയും ഇതുപോലുള്ള ഗാനങ്ങള്‍ ആലപിക്കണം എന്നിങ്ങനെയെല്ലാമാണ് ആസ്വാദകരുടെ പ്രതികരണം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്‍ജിന്‍; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും