Entertainment

ഇത് മിൻമിനിയുടെ 'യമുനയാട്രിലെ'; ഈ ശബ്ദം എത്ര കേട്ടാലും മതിയാവില്ലെന്ന് ആരാധകർ; വിഡിയോ വൈറൽ

ഭർത്താവ് ജോയ് മാത്യു കീബോര്‍ഡില്‍ ഈണമിടുമ്പോൾ പാട്ടിന്റെ പല്ലവി പാടുകയാണ് മിൻമിനി

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ഇഷ്ടശബ്ദമായിരുന്നു മിൻമിനിയുടേത്. ചുരുക്കം ചില പാട്ടുകൾ മാത്രമാണ് മിൻമിനി യുടെ പേരിലുള്ളതെങ്കിലും പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റാണ്. ഇപ്പോഴിതാ മനോഹരമായ ഒരു ​ഗാനം ആലപിച്ച് ശ്രദ്ധ നേടുകയാണ് താരം. സൂപ്പർഹിറ്റ് ​ഗാനം യമുനയാട്രിലെയാണ് മിൻമിനി പാടുന്നത്. 

ഭർത്താവ് ജോയ് മാത്യു കീബോര്‍ഡില്‍ ഈണമിടുമ്പോൾ പാട്ടിന്റെ പല്ലവി പാടുകയാണ് മിൻമിനി. ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ച വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്. എത്ര മനോഹരമായ ശബ്ദമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. ഈ ശബ്ദത്തിൽ ഒരുപാട് പാട്ടുകൾ കേൾക്കാൻ ആ​ഗ്രഹമുണ്ടെന്നും ആരാധകർ കുറിക്കുന്നുണ്ട്. 

തൊണ്ണൂറുകളില്‍ മലയാളത്തിലെയും തമിഴിലെയും അത്യപൂര്‍വങ്ങളായ മെലഡികള്‍ക്കു പിന്നിലെ സ്ഥിരം ശബ്ദസാന്നിധ്യമായിരുന്നു മിന്‍മിനി. റോജയിലെ 'ചിന്ന ചിന്ന ആശൈ', വിയറ്റ്നാം കോളനിയിലെ പാതിരാവായി നേരെ ഉള്‍പ്പെടെയുള്ള നിരവധി ​ഗാനങ്ങളാണ് മിൻമിനി പാടി ഹിറ്റാക്കിയിരിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ 1993ല്‍ ഗായികയ്ക്ക് ശബ്ദം നഷ്ടമാവുകയായിരുന്നു. പിന്നീട് അനേകകാലത്തെ വിദഗ്ധ ചികിത്സയിലൂടെയും ഭര്‍ത്താവിന്റെ പിന്തുണയിലൂടെയും മിന്‍മിനി വീണ്ടും പാടിത്തുടങ്ങി. ഇപ്പോള്‍ ഏഴു വര്‍ഷമായി കൊച്ചിയില്‍ ഇരുവരും ചേര്‍ന്ന് ഒരു മ്യൂസിക് സ്‌കൂള്‍ നടത്തിവരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT