Entertainment

'ഇത് വ്യാജമാണ്'; വെളിപ്പെടുത്തലുമായി ഭാവന 

തന്റെ പേരിലുള്ള വ്യാജ പേജിനെതിരെ നടി ഭാവന

Author : സമകാലിക മലയാളം ഡെസ്ക്


ഫെയ്സ്ബുക്കിൽ തന്റെ പേരിലുള്ള വ്യാജ പേജിനെതിരെ നടി ഭാവന. തനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ലെന്ന് തന്റെ പേരിൽ മറ്റാരോ സജീവമാകുകയാണെന്നും താരം വെളിപ്പെടുത്തി. പേജ് റിപ്പോർട്ട് ചെയ്യണമെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയായിരുന്നു താരം. 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിനെതിരെ നടി രം​ഗത്തെത്തിയത്. ഭാവനയുടെ ബന്ധുവും സിനിമാ പ്രവർത്തകനുമായ രാജേഷ് ബി മേനോനും ഇക്കാര്യം ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിട്ടുണ്ട്. 

വിവാഹത്തിന് ശേഷം ബെം​ഗളൂരുവിലാണ് ഭാവന താമസിക്കുന്നത്.  2018ലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ ഭാവന വിവാഹം ചെയ്തത്. പൃഥ്വിരാജ് നായകനായ ആദം ജോണിന് ശേഷം താരം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെയാണ് വിവാഹശേഷം ഭാവന അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ‌ഇൻസ്പെക്ടർ വിക്രം, ഭജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങൾ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു