സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനു താഴെ അശ്ലീല കമന്റിട്ട0യാൾക്കെതിരെ നിയമനടപടിയുമായി നടി അപർണ നായർ. വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തി രംഗത്തെത്തിയതിന് പിന്നാലെയാണ് നടി നിയമപരമായി നീങ്ങുന്നത്. തന്നെ പിന്തുണച്ചവർക്ക് നന്ദിയറിയിച്ച താരം നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് വ്യക്തമാക്കി.
മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജെന്ന് വ്യക്തമാക്കിയാണ് മോശം കമന്റിട്ടയാൾക്കെതിരെ നടി പ്രതികരിച്ചത്. തെറ്റ് കണ്ടാൽ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും അപർണ കുറിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയല്ല മറിച്ച് അങ്ങനെ പെരുമാറുന്നവരുടെ വായടപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു.
നടി അപർണയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.
ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.
അജിത് കുമാർ,നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.
ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates