Entertainment

ഇത്ര കാലം എവിടെയായിരുന്നു: മീര ജാസ്മിന്റെ പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു

മെലിഞ്ഞ് സ്‌ളിം ബ്യൂട്ടിയായ മീര സിനിമയിലേക്ക് തിരിച്ചു വരവിനു തയ്യാറെടുക്കുകയാണെന്ന് സൂചനകളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മീര ജാസ്മിനെ അത്ര പെട്ടെന്നൊന്നും ആരാധകര്‍ക്ക് മറക്കാനാവില്ല. മലയാള സിനിമയ്ക്ക് ഒത്തിരി നല്ല സിനിമകള്‍ സമ്മാനിച്ച നടി പെട്ടെന്ന് ചലച്ചിത്രലോകത്ത് നിന്ന് അപ്രത്യക്ഷയാവുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോലും നടി അത്ര കണ്ട് സജീവമല്ല. ഇപ്പോള്‍ മീരയുടെ സമൂഹമാധ്യമത്തിലെ ഒരു ഫോട്ടോ കണ്ട് ആവേശത്തിലായിരിക്കുകയാണ് പ്രോക്ഷകര്‍.

സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ഗോപിയുമൊത്തുള്ള മീരയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. നമ്മുടെ ആത്മാര്‍ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതാണ് ജീവിതത്തില്‍ ഏറ്റവും നല്ല കാര്യമമെന്ന് അരുണ്‍ ഗോപി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. 

ഇരുവരും ദുബായില്‍ വച്ചാണ് കണ്ടു മുട്ടിയത്. മീരയുടെ പുതിയ ചിത്രം കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകര്‍. മെലിഞ്ഞ് സ്‌ളിം ബ്യൂട്ടിയായ മീര സിനിമയിലേക്ക് തിരിച്ചു വരവിനു തയ്യാറെടുക്കുകയാണെന്ന് സൂചനകളുണ്ട്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച മീര ഒരു കാലഘട്ടത്തില്‍ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഏറെ സജീവമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT