Entertainment

'ഇത്ര പെട്ടെന്ന് വലുതാകരുതെന്ന് ആഗ്രഹിക്കുന്നുണ്ട്, പക്ഷെ നിന്റെ വളര്‍ച്ചയെ അമ്പരപ്പോടെയാണ് നോക്കികാണുന്നത്'; അല്ലിക്ക് ഡാഡയുടെ ആശംസ

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പ്രകാശവും എന്നെന്നും അല്ലി ആയിരിക്കുമെന്നാണ് താരത്തിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

റാം ജന്മ​ദിനത്തിൽ മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് വെെകാരികമായാണ് പൃഥ്വി ആശംസകൾ അറിയിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പ്രകാശവും എന്നെന്നും അല്ലി ആയിരിക്കുമെന്നാണ് താരത്തിന്റെ വാക്കുകൾ.

'ഹാപ്പി ബർത്ത്ഡേ സൺഷൈൻ!' എന്ന് കുറിച്ചാണ് പൃഥ്വിയുടെ കുറിപ്പ് തുടങ്ങുന്നത്. "നീ ഇത്രവേ​ഗം വലുതാകരുതെന്നാണ് എന്റെ ഒരു ഭാ​ഗം ആ​ഗ്രഹിക്കുന്നത്, പക്ഷെ നിന്റെ വളർച്ചയെ അത്ഭുതത്തോടെ നോക്കുകാണുകയാണ് എന്റെ മറ്റൊരു ഭാ​ഗം. നീ ഇനിയും വിസ്മയങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെപ്പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു", ചിത്രത്തോടൊപ്പം താരം കുറിച്ചു.

മകളുടെ ജന്മദിനത്തിൽ സുപ്രിയയും ആശംസകൽ കുറിച്ചിട്ടുണ്ട്. ഇരുവരും ഒരേ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മകൾ വേ​ഗം വളരുന്നതിന്റെ സങ്കടം സുപ്രിയയുടെ പോസ്റ്റിലും നിറയുന്നുണ്ടെങ്കിലും അല്ലിയിലെ മാറ്റങ്ങളിൽ തോന്നുന്ന സന്തോഷവും സുപ്രിയ പ്രകടിപ്പിച്ചിട്ടുണ്ട്. 2014 ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT