Entertainment

ഇത്രക്കും റൊമാന്‍സോ; തിരിച്ചുവരവ് തകര്‍ത്ത് പ്രിയങ്കയും ഫര്‍ഹാനും; വീഡിയോ

പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിച്ചെത്തുന്ന ഈ പ്രണയഗാനവും പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ യൂട്യൂബില്‍ തരംഗമാവുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലേക്ക് ചേക്കേറിയതിന് ശേഷം നടി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് 'ദ സ്‌കൈ ഈ പിങ്ക്'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ആകാംക്ഷയോടുകൂടി കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനം കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിച്ചെത്തുന്ന ഈ പ്രണയഗാനവും പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ യൂട്യൂബില്‍ തരംഗമാവുകയാണ്. നിഖില്‍ പോള്‍ ജോര്‍ജ് ആണ് ഈ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ഹെല്‍മെറ്റ് ധരിച്ച് പിറകിലിരിക്കുന്ന പ്രിയങ്കയെയും കൊണ്ട് ഏതോ തെരുവിലൂടെ ബൈക്ക് ഓടിച്ച് വരുന്ന ഫര്‍ഹാനെ ആണ് പാട്ടിന്റെ തുടക്കത്തില്‍ കാണാന്‍ കഴിയുന്നത്. 

ചിത്രത്തില്‍ പ്രിയങ്കയുടെയും ഫര്‍ഹാന്റെയും മകളായി സൈറ വാസിം അഭിനയിക്കുന്നു എന്ന പ്രത്യേകയുമുണ്ട്. അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് സൈറ അഭിനയിച്ച ചിത്രമാണിത്. ഒക്ടോബര്‍ 11ന് സിനിമ തിയേറ്ററുകളിലെത്തും.

റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ 'ദ സ്‌കൈ ഈ പിങ്ക്' രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ഏഷ്യയില്‍ നിന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞടുക്കപ്പെട്ട ഏക ചിത്രവും ഇതാണ്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 30 ന് സൈറ അഭിനയം നിര്‍ത്തുകയാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയത് ധാരാളം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. താന്‍ സിനിമാഭിനയം നിര്‍ത്തുകയാണെന്ന് സൈറ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരോട് പറഞ്ഞത്. അഭിനയം തന്നെ വിശ്വാസത്തില്‍ നിന്നും അകറ്റുന്നു എന്നാണ് സൈറ ഇതിന് കാരണമായി പറഞ്ഞത്. ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് സൈറ പ്രശസ്തയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

SCROLL FOR NEXT