Entertainment

ഊഹാപോഹങ്ങള്‍ വേണ്ട, ഭാവനയുടെ വിവാഹം ഈ മാസം തന്നെ; തിയതി പ്രഖ്യാപിച്ച് താരത്തിന്റെ സഹോദരന്‍

വിവാഹം സംബന്ധിച്ച് ഇതുവരെ പുറത്തുവന്നുകൊണ്ടിരുന്ന എല്ലാ വാര്‍ത്തകളേയും തള്ളിക്കൊണ്ടാണ് അനുജന്‍ രാജേഷ് തന്നെ രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നായിക ഭാവനയുടെ വിവാഹം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് വിരാമം. കന്നട നടനും നിര്‍മാതാവുമായ നവീനുമായുള്ള താരത്തിന്റെ വിവാഹം ജനുവരി 22 ന് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭാവനയുടെ അനുജന്‍. വിവാഹം സംബന്ധിച്ച് ഇതുവരെ പുറത്തുവന്നുകൊണ്ടിരുന്ന എല്ലാ വാര്‍ത്തകളേയും തള്ളിക്കൊണ്ടാണ് അനുജന്‍ രാജേഷ് തന്നെ രംഗത്തെത്തിയത്. 

തൃശ്ശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം നടക്കുന്നത്. ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരിക്കും വിവാഹം. അന്നേ ദിവസം വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി സല്‍ക്കാരം ഒരുക്കുന്നുണ്ട്. ഭാവനയുടെ വിവാഹ തിയതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയിലാണ് സഹോദരന്‍ വിവാഹ തിയതി സ്ഥിരീകരിച്ചത്. 

നവീന്‍ വിവാഹത്തില്‍ നിന്ന് പിന്നോട്ടുപോയി എന്നുള്‍പ്പടെ നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. എന്നാല്‍ ഇതിനെയെല്ലാം അനുജന്‍ തള്ളി. നവീനിന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാനിരിക്കുകയായിരുന്നു. അതാണ് വിവാഹം നീട്ടിക്കൊണ്ടുപോകാന്‍ കാരണമായത്. ഭാവനയുടെ വിവാഹം ഒക്‌റ്റോബറിലായിരിക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ നവീനിന്റെ വീട്ടുകാര്‍ തന്നെ തള്ളിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു