Entertainment

ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാനാവുക, അച്ഛന്റെ വേർപാടിൽ ശാന്തി കൃഷ്ണ

അച്ഛന്റെ വേർപാട് ഏൽപ്പിച്ച ദുഃഖത്തിൽ അപ്പയുമായുള്ള മനോഹരമായ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് നടി

Author : സമകാലിക മലയാളം ഡെസ്ക്

ടി ശാന്തി കൃഷ്ണയുടെ അച്ഛൻ ആർ കൃഷ്ണൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ബാം​ഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. അച്ഛന്റെ വേർപാട് ഏൽപ്പിച്ച ദുഃഖത്തിൽ അപ്പയുമായുള്ള മനോഹരമായ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് നടി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. 

അച്ഛന് ഭക്ഷണം വാരി നൽകുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. “ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാൻ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങൾ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്നും നിങ്ങൾ ഞങ്ങൾക്കൊപ്പമുണ്ടാകും. ഐ ലവ് യു. ആത്മാവിന് നിത്യശാന്തി നേരുന്നു,” ശാന്തി കൃഷ്ണ കുറിച്ചു. 

കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ കോവിഡിന്റേതായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ആരോ​ഗ്യനില മോശമായതിന് പിന്നാലെയാണ് മരണം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം