Entertainment

'ഇനി ഡിസ് ലൈക്ക് ഇല്ല, നീ ഞങ്ങളുടെ അഭിമാനം'; ഈ പിന്തുണ പ്രിയയെ പോലും ഞെട്ടിക്കും

പതിവിന് വിപരീതമായി വീഡിയോയ്ക്ക് താഴെ പ്രിയയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്


റ്റ ഗാനരംഗത്തിലൂടെയാണ് പ്രിയ വാര്യര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇരുട്ടി വെളുത്തപ്പോഴേക്കും വലിയ താരമായി പ്രിയ ആഘോഷിക്കപ്പെട്ടു. അവളുടെ കണ്ണിറുക്കല്‍ ലോകം ഏറ്റെടുത്തു. എന്നാല്‍ വളരെ പെട്ടെന്നാണ് ആരാധകര്‍ മുഴുവന്‍ വിമര്‍ശകരായി മാറിയത്. പ്രിയ വാര്യരുടേതായി പുറത്തെത്തുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ഡിസൈ ലൈക്കുകള്‍ കൊണ്ട് നിറയുന്നതാണ് കണ്ടത്. ഒമര്‍ലുലുവിന്റെ അഡാര്‍ ലൗവിലെ ഗാനങ്ങളും ട്രെയ്‌ലറുകളുമെല്ലാം ഇത്തരത്തില്‍ ഹേറ്റ് കാമ്പെയ്‌ന് ഇരയായി. ഇപ്പോള്‍ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവില്‍ അഭിനയിക്കുകയാണ് താരം. 

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി വീഡിയോയ്ക്ക് താഴെ പ്രിയയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. മലയാളികളില്‍ നിന്നാണ് താരത്തിന് പ്രശംസ ലഭിക്കുന്നത്. അഭിനയം മെച്ചപ്പെട്ടിട്ടുണ്ടെന്നും മലയാളികളുടെ അഭിമാനമാണെന്നുമാണ് കമന്റുകള്‍. ഡിസ് ലൈക്ക് ചെയ്ത് വളര്‍ന്നു വരുന്ന ഒരാളെ നശിപ്പിക്കരുതെന്നാണ് കമന്റില്‍ പറയുന്നത്. വീഡിയോയ്ക്ക് ലഭിക്കുന്ന ഡിസ് ലൈക്കുകള്‍ക്കും കാര്യമായ കുറവുണ്ട്. 

എന്തായാലും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് മലയാളികള്‍ക്കുണ്ടായത്. ഒരു അഡാര്‍ ലൗ റിലീസ് ചെയ്തതിന് പിന്നാലെയുണ്ടായ വിവാദങ്ങളാണ് മാറ്റത്തിന് കാരണമായിരിക്കുന്നത് എന്നാണ് കമന്റുകള്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നായിക നൂറിനും പ്രിയയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇതിനോട് വളരെ പക്വതയോടെയാണ് താരം പ്രതികരിച്ചത്. 

ഒരു അഡാര്‍ ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഞാനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും എന്നോടുള്ള പ്രശ്‌നം. ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല.' എന്നായിരുന്നു പ്രിയ പറഞ്ഞത്. തന്നെക്കുറിച്ച് മോശം പറഞ്ഞവരെക്കുറിച്ച് കുറ്റം പറയാന്‍ പ്രിയ പോയിട്ടില്ലെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21