Entertainment

'ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസൺ വരുമ്പോൾ മാത്രം ആരാധിക്കരുത്'; അപേക്ഷയുമായി നിർമൽ പാലാഴി

മുൻപ് അപകടം പറ്റി ആശുപത്രിയിൽ കിടന്ന അനുഭവം വിവരിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളിയാണ് നഴ്സുമാർ. നഴ്സസ് ഡേയായ ഇന്ന് മാലാഖമാരെ സ്നേഹിക്കാനും അവരെ പ്രശംസിക്കാനും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കുറിപ്പ് പങ്കുവെക്കുകയാണ് നടൻ നിർമ്മൽ പാലാഴി. നിപ്പയും കൊറോണയുമൊക്കെ വരുമ്പോൾ മാത്രം ആരാധിക്കേണ്ടവരല്ല അവരെന്നാണ് താരം പറയുന്നത്. അതൊക്കെ കഴിഞ്ഞ് എല്ലാം ഒന്നു സെയ്‍ഫ് ആയാൽ അതേ മാലാഖമാർ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാൻ പൊരിവെയിലത്ത്‌ തെരുവിൽ കിടന്നു തൊണ്ട പൊട്ടിക്കുന്നുണ്ടാവുമെന്നും  ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.  മുൻപ് അപകടം പറ്റി ആശുപത്രിയിൽ കിടന്ന അനുഭവം വിവരിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. 

നിർമൽ പാലാഴിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

കോഴിക്കോട് മിംസിൽ ആക്സിഡന്‍റ് പറ്റി കിടക്കുമ്പോൾ അന്നത്തെ ഓർമ്മ അത്ര ശരിയല്ലായിരുന്നു. അതുകൊണ്ടു തന്നെ ഒരു ഉറക്കത്തിൽ കണ്ടതുപോലെയുള്ള ഓർമ്മയേ ഉള്ളൂ. എന്നാലും ഡിസ്‍ചാര്‍ജ്ജ് ചെയ്തു വീട്ടിലെത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞു മിംസിൽ ചെക്കപ്പിന് ചെന്നു. എന്‍റെ ചെക്കപ്പ് എന്നതിലുപരി ഇവരെയൊക്കെ ഒരിക്കൽകൂടി കാണാലോ എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ. പക്ഷെ അവിടെയെത്തിയപ്പോൾ ഒട്ടുമിക്ക ആളുകളും വേറെ സ്ഥലത്തേക്ക് പോയി. അതൊരു വല്ലാത്ത സങ്കടം ആയിപ്പോയി. പിന്നെ ഒരു ആഗ്രഹം ഇവരെയൊക്കെ ഒരുമിച്ച് ഒരിക്കൽകൂടി കാണണമെന്നായിരുന്നു. ആകെയുള്ള ബന്ധം അനുശ്രീയുമായി മാത്രം. അനുശ്രീയുടെ ഫേസ്ബുക്കിലൂടെ ഞാൻ കുറേപ്പെരെ കണ്ടു. ഞാൻ അവർക്കൊക്കെ റിക്വസ്റ്റ് അയച്ചു. മെസഞ്ചറില്‍ ഞാൻ എന്നെ പരിചയപ്പെടുത്തി. അവരുടെയെല്ലാം നമ്പർ വാങ്ങിച്ച് ഒരു വാട്‍സ്ആപ് ഗ്രൂപ്പ് തുടങ്ങി- 'എന്‍റെ മാലാഖക്കൂട്ടം'. വീട്ടിൽ നൂറു വിഷമങ്ങൾ ഉണ്ടാവും. അതൊക്കെ മനസ്സിൽ ഒതുക്കിവച്ച്, മുന്നിൽ വന്നു കിടക്കുന്ന പല സ്വഭാവക്കാരായ രോഗികളെ വളരെ തുച്ഛമായ വരുമാനത്തിന് പൊന്നുപോലെ പരിച്ചരിക്കുന്ന ഇവരെ ആ പേരിട്ടു തന്നെയല്ലേ വിളിക്കേണ്ടത്. എന്‍റെ അടുത്തു ബന്ധമുള്ള ഒരു ആരോഗ്യ പ്രവർത്തകനോട് ഞാൻ ഇത് പറഞ്ഞപ്പോൾ ആള് പറഞ്ഞു, ഞങ്ങളൊക്കെ സീസണൽ ദൈവങ്ങൾ അല്ലെ നിർമ്മൽ... ആലോചിച്ചപ്പോൾ അതും ശരിയാണ്. ഇവിടെ നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള്‍ വരുമ്പോൾ പത്ര, ടിവി, സോഷ്യൽ മീഡിയകളിലൊക്കെ ഇവർ മനുഷ്യ രൂപമുള്ള മാലാഖമാർ. അതൊക്കെ കഴിഞ്ഞ് എല്ലാം ഒന്നു സെയ്‍ഫ് ആയാൽ അതേ മാലാഖമാർ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാൻ പൊരിവെയിലത്ത്‌ തെരുവിൽ കിടന്നു തൊണ്ട പൊട്ടിക്കുന്നുണ്ടാവും. അപ്പോൾ പറഞ്ഞത് ശരിയല്ലേ "സീസണൽ ദൈവങ്ങൾ".. ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസൺ വരുമ്പോൾ മാത്രം ആരാധിക്കരുത്. ഈ ദൈവങ്ങൾ ജീവൻ തിരിച്ചു തന്ന ഒരു എളിയ ഭക്തന്‍റെ അപേക്ഷ.. Happy nurses Day..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT