Entertainment

ഇന്ത്യന്‍ പട്ടാളക്കാരുടെ ബുദ്ധിമുട്ട് കാണിക്കാന്‍ റഷ്യന്‍ പട്ടാളക്കാരുടെ ചിത്രം; ബോളിവുഡ് നടിമാരെ ട്രോളി സോഷ്യല്‍ മീഡിയ 

വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിന് രണ്ട് പേരും ട്വിറ്ററില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ പട്ടാളക്കാരെക്കുറിച്ച് നല്ലത് പറഞ്ഞ് കൈയടിവാങ്ങാനാണ് അവരുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന ചിത്രം ബോളിവുഡ് നടിമാരായ ശ്രദ്ധ കപൂറും ബിജെപി എംപി കൂടിയായ കിരണ്‍ ഖേറും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് ഇത്ര പുലിവാലാകുമെന്ന് ഇവര്‍ വിചാരിച്ചിരുന്നില്ല. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പകരം റഷ്യന്‍ പട്ടാളക്കാരുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് രണ്ട് നടിമാര്‍ക്കും വിനയായത്. വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിന് രണ്ട് പേരും ട്വിറ്ററില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്. 

സിയാച്ചിനില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ചിത്രം എന്ന അടിക്കുറിപ്പിലുള്ള ചിത്രമാണ് കിരണ്‍ ഖേര്‍ പോസ്റ്റ് ചെയ്തത്. ശ്രദ്ധയും ഇതേ ചിത്രം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിനൊപ്പം മികച്ചൊരു എഴുത്തും അവര്‍ ചേര്‍ത്തിട്ടുണ്ട്. നമുക്ക് മികച്ച ജീവിതവും സംരക്ഷണവും നല്‍കാന്‍ കഷ്ടപ്പെടുന്ന സൈനികരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നാണ് ശ്രദ്ധ പറയുന്നത്. 

50 ഡിഗ്രിക്ക് മുകളില്‍ താപനിലയിലുള്ള ചിത്രമാണിത്. എന്നാല്‍ ഇത് സിയിച്ചിനില്‍ നിന്നുള്ള ഇന്ത്യന്‍ സൈനികരുടെ ചിത്രമല്ല. ഇരുവരുടേയും പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട എസ്എം ഹോക്‌സ് സ്ലേയറാണ് ചിത്രത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയത്. നിങ്ങള്‍ പറഞ്ഞത് സത്യമാണെങ്കിലും ചിത്രത്തിലുള്ളത് ഇന്ത്യന്‍ സൈനികരല്ലെന്ന് അവര്‍ വ്യക്തമാക്കി. 

ഞങ്ങളുടെ സൈനികരില്‍ അഭിമാനം കൊള്ളുന്നുണ്ടെന്നും ഇതിനായി വ്യാജ ഫോട്ടോയുടെ ആവശ്യമില്ലെന്നുമാണ് പോസ്റ്റില്‍ വ്യക്തമാക്കി. ഒരു എംപി എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോള്‍ കുറച്ച് ഉത്തരവാദിത്വം കാണിക്കണമെന്നാണ് കിരണ്‍ ഖേറിനോട് പറയുന്നത്. ചിത്രത്തിന് പുറകിലെ സത്യം പുറത്തുവന്നിട്ടും രണ്ട് നായികമാരും ട്വീറ്റുകള്‍ പിന്‍വലിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT