Entertainment

'ഇന്ത്യയിലെ ഏറ്റവും കഴിവുള്ള അഭിനേതാക്കളിൽ‌ ഒരാൾ'; കുട്ടാപ്സ് ആയി സൗബിനെ സ്വാ​ഗതം ചെയ്ത് സന്തോഷ് ശിവൻ  

കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള താരമാണ് സൗബിനെന്നും സന്തോഷ് കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തുന്ന സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജില്ലിൽ സൗബിൻ ഷാ​ഹിറും ജോയിൻ ചെയ്തു. ഇന്ത്യയിലെ ഏറ്റവും കഴിവുള്ള അഭിനേതാക്കളിൽ ഒരാൾ എന്ന വിശേഷണമാണ് സൗബിന് സന്തോഷ് ശിവൻ നൽകിയിരിക്കുന്നത്. കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള താരമാണ് സൗബിനെന്നും സന്തോഷ് ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിലെ സൗബിന്റെ ലുക്ക് പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്.  

മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് ജാക്ക് ആൻഡ് ജില്ലിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. പാർവതി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കെഷ് എന്ന കഥാപാത്രമായി കാളിദാസും കുട്ടാപ്സ് ആയി സൗബിനും വേഷമിടുന്നു. നെടുമുടി വേണു, അജു വർഗീസ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഹരിനാരായണന്‍, അമിത് മോഹന്‍ രാജേശ്വരി, വിനീത എന്നിവരാണ് മറ്റുതാരങ്ങള്‍.

സന്തോഷ് ശിവൻ കഥയും തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്ന സിനിമ കൊച്ചി, ഹരിപ്പാട് എന്നിവിടങ്ങളിലാ ചിത്രീകരിക്കുന്നത്. ഹരിപ്പാട്, ചെറുതന എന്ന സ്ഥലത്ത് ലക്ഷങ്ങള്‍ ചിലവിട്ട് നിർമ്മിച്ച കൂറ്റന്‍ സെറ്റിലാണ് പ്രധാന രംഗങ്ങളുടെ ചിത്രീകരണം. ചില രം​ഗങ്ങൾ അമേരിക്കയിലും ചിത്രാകരിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി