Entertainment

ഇന്ത്യയുടെ കളികാണാന്‍ ലോര്‍ഡ്‌സിലെത്തി, കണ്ടത് മറ്റൊരു അത്യുഗ്രന്‍ കളി: മികച്ച ഗ്യാലറി അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത് 

ഇന്ത്യയുടെ കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത താരത്തിന് അത് കാണാനുള്ള അവസരം ലഭിച്ചില്ല.

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഇന്ദ്രജിത്ത് കുടുംബസമേതമാണ് ലോര്‍ഡ്‌സിലെത്തിയത് ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായിരുന്നു. 'ഇന്ത്യ എന്ന വന്‍ മരം വീണു, ഇനിയാര്?' എന്നെല്ലാമായിരുന്നു ഇന്ദ്രജിത്തിന് ആരാധകരില്‍ നിന്ന് ലഭിച്ച കമന്റുകള്‍.

പക്ഷേ ഇന്ത്യയുടെ കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത താരത്തിന് അത് കാണാനുള്ള അവസരം ലഭിച്ചില്ല. എന്നാല്‍ അതിനേക്കാള്‍ ആവേശം നല്‍കുന്ന മത്സരത്തിനാണ് സാക്ഷിയാകാന്‍ അവസരം ലഭിച്ചതെന്നാണ് താരം പറയുന്നത്. ഫൈനല്‍ മത്സരത്തിനിടെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോയും താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. 

'ഇന്ത്യ ഫൈനലില്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് ഒപ്പിച്ചത്. ഇന്ത്യ സെമിയില്‍ പുറത്തായപ്പോള്‍ തകര്‍ന്നു പോയി. മികച്ച ഗെയിമുകള്‍ നമ്മെ നിഷ്പക്ഷരാക്കും എന്നു പറയുന്നതു പോലെയായിരുന്നു കാര്യങ്ങള്‍. ഒരു കടുത്ത ക്രിക്കറ്റ് ആരാധകനെ മോഹിപ്പിക്കുന്ന അസാധ്യ മത്സരത്തിനാണ് ഇന്നലെ ഞാന്‍ സാക്ഷിയായത്. എന്തൊരു ഗംഭീര അനുഭവമായിരുന്നു അത്. ഈ കാഴ്ച ഒരിക്കലും മറക്കാന്‍ കഴിയില്ല,' ലോകകപ്പ് ഫൈനലിനു ശേഷം ഇന്ദ്രജിത്ത് ഫേ്‌സ്ബുക്കില്‍ കുറിച്ചു.  

കളി ജയിച്ചത് ഇംഗ്ലണ്ട് ആണെങ്കിലും ഗ്യാലറിയിലെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നത് ന്യൂസിലന്‍ഡ് ആയിരുന്നെന്നും ഇന്ദ്രജിത്ത് പറയുന്നു. 2023ലെ ലോകകപ്പ് നേടാന്‍ ഇന്ത്യയുടെ നീലപ്പടക്ക് സാധിക്കട്ടെയെന്ന ആശംസകളോടെയാണ് ഇന്ദ്രജിത്ത് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT