Entertainment

ഇന്ദ്രന്‍സിനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ ഇനിയും നേരം കിട്ടിയില്ലെ; സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് ഹരീഷ് പേരടി

ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാല്‍ ഞങ്ങള്‍ക്കത് ആഘോഷിക്കാമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ?' സമൂഹമാധ്യമങ്ങളിലൂടെ ഹരീഷ് പേരടിയാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. ഇന്ദ്രന്‍സിന്റെ നേട്ടത്തിന്റെ അദ്ദേഹത്തെ അഭിനന്ദിച്ചെഴുതിയെ കുറിപ്പിലാണ് സൂപ്പര്‍ താരങ്ങളെ അദ്ദേഹം വിമര്‍ശിച്ചത്.

കുറിപ്പില്‍ പറയുന്നതിങ്ങനെ: രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?... നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ നിങ്ങളെ കയറില്‍ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും എല്ലാം ഞങ്ങള്‍ ആസ്വദിക്കാറുണ്ട്... അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാല്‍ ഞങ്ങള്‍ക്കത് ആഘോഷിക്കാമായിരുന്നു.' ഹരീഷ് കുറിച്ചു.


മലയാളത്തിന്റെ സാന്നിധ്യം ലോകസിനിമയിലേക്ക് ഒരിക്കല്‍ കൂടി വരച്ചിടുകയായിരുന്നു ഇന്ദ്രന്‍സും സംവിധായകന്‍ ഡോ.ബിജുവും. ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍. ഔട്ട്സ്റ്റാന്‍ഡിങ്ങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി