Entertainment

'ഇന്ന് നിലവിലുള്ള ഏറ്റവും നല്ല ഒറ്റമൂലി'; അഭിനയിച്ച് തകര്‍ത്ത് ജീത്തു ജോസഫ്, വീഡിയോ

ജീവിതം നിറയെ പ്രശ്‌നങ്ങളാണെന്ന പരാതിയുമായി ഡോക്ടറുടെ അരികില്‍ ഒരു യുവാവ് വരുന്നതും ഡോക്ടര്‍ അയാളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതുമാണ് ഈ ഷോര്‍ട്ഫിലിമിന്റെ പ്രമേയം.  

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്റേത് മാത്രമല്ല, തനിക്ക് നടന്റെ റോളും ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇദ്ദേഹം ആദ്യമായി അഭിനയിച്ച 'ഒറ്റമൂലി' എന്ന ഹൃസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നു. ജീത്തുവിന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് ലക്ഷ്മണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ രസികനായൊരു മനശാസ്ത്രജ്ഞനായാണ് ജിത്തു എത്തുന്നത്. ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള രസകരമായ സംഭാഷണത്തിലൂടെ മുന്നോട്ടു പോകുന്ന കഥ ലളിതമായ ഭാഷയില്‍ ഒരു മികച്ച സന്ദേശം ആണ് നല്‍കുന്നത്. ജീവിതം നിറയെ പ്രശ്‌നങ്ങളാണെന്ന പരാതിയുമായി ഡോക്ടറുടെ അരികില്‍ ഒരു യുവാവ് വരുന്നതും ഡോക്ടര്‍ അയാളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതുമാണ് ഈ ഷോര്‍ട്ഫിലിമിന്റെ പ്രമേയം.  

രോഗിയായി അഭിനയിക്കുന്നത് 'അടി കപ്യാരെ കൂട്ടമണി' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവനടന്‍ വിനീത് മോഹനാണ്. ജീത്തു ജോസഫ് ചിത്രമായ മെമ്മറീസിലൂടെയാണ് വിനീത് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. സൗരിനാഥാണ് ഛായാഗ്രഹണം. രേഖ സന്തോഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍രാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT