Entertainment

ഇപ്പോഴും തുടരുന്ന ആ ഭക്ഷണ ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര; സാന്‍ഡ്വിച്ചിനൊപ്പം ഒരു റെയര്‍ കോമ്പിനേഷന്‍ 

താരപദവിക്ക് നടുവിലും നടി ഇന്നും തുടര്‍ന്നുപോരുന്ന ഒരു ഭക്ഷണശീലമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ താരമാണ് നടി പ്രിയങ്ക ചോപ്ര. താരപദവിക്ക് നടുവിലും നടി ഇന്നും തുടര്‍ന്നുപോരുന്ന ഒരു ഭക്ഷണശീലമുണ്ട്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇപ്പോഴും മാറ്റാത്ത തന്റെ ഒരു ഭക്ഷണ ശീലത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. 

കഴിക്കുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കൊപ്പവും അച്ചാറ് കഴിക്കുന്നതാണ് പ്രിയങ്കയുടെ ആ ശീലം. സാന്‍ഡ്വിച്ചിന്റെ കൂടെ പോലും അച്ചാറ് കഴിക്കുമെന്നാണ് താരം പറയുന്നത്. ചീസ് സാന്‍ഡ്വിച്ചും അതിനൊപ്പം മാങ്ങാ അച്ചാറുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. 

ഓഫര്‍ സെയിലുകള്‍ വരുമ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താനുള്ള തന്റെ ഭ്രമത്തെക്കുറിച്ചും പ്രിയങ്ക മറച്ചുവയ്ക്കുന്നില്ല. പണം ലാഭിക്കുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ് അത് രസകരമായ ഒന്നുമാണ്, പ്രിയങ്ക പറഞ്ഞു. 

ഫര്‍ഹാന്‍ അക്തര്‍, സൈറ വസീം, രോഹിത് സറഫ് എന്നിവര്‍ക്കൊപ്പം ദി സ്‌കൈ ഈസ് പിങ്ക് എന്ന സിനിമയാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം. ഇതിനുപുറമേ ബോളിവുഡിലും വിദേശ ഭാഷകളിലുമായി നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്

അച്ഛന്റ ഭാര്യയുടെ അമ്മയെ മകന്‍ വിവാഹം കഴിച്ചു; അച്ഛന്‍ മകന് മരുമകന്‍, അച്ഛന്റെ മുന്‍ഭാര്യ മകളും! ചക്ക കുഴഞ്ഞ പോലൊരു ജീവിതം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്