Entertainment

'ഇറ്റ്‌സ് ടൂ ഹോട്ട്':  ബിപാഷയുടെ കോണ്ടം പരസ്യത്തെ ബിഗ് ബോസില്‍ നിന്ന് നീക്കി സല്‍മാന്‍ ഖാന്‍

അതീവ ലൈംഗീക പ്രസരമുള്ള പരസ്യം കുടുംബപ്രേക്ഷകരെ അസ്വസ്ഥരാക്കും എന്ന് പറഞ്ഞാണ് താന്‍ അവതാരകനാകുന്ന ടിവി ഷോയില്‍ നിന്ന് പരസ്യം മാറ്റാന്‍ സല്‍മാന്‍ ആവശ്യപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗോവറും അഭിനയിച്ച് കോണ്ടത്തിന്റെ പരസ്യത്തെ ബിഗ് ബോസില്‍ നിന്ന് കട്ട് ചെയ്ത് സല്‍മാന്‍ഖാന്‍. അതീവ ലൈംഗീക പ്രസരമുള്ള പരസ്യം കുടുംബപ്രേക്ഷകരെ അസ്വസ്ഥരാക്കും എന്ന് പറഞ്ഞാണ് താന്‍ അവതാരകനാകുന്ന ടിവി ഷോയില്‍ നിന്ന് പരസ്യം മാറ്റാന്‍ സല്‍മാന്‍ ആവശ്യപ്പെട്ടത്. 

പ്രംടൈമില്‍ എത്തുന്ന റിയാലിറ്റി ഷോയുടെ പ്രധാന കാഴ്ചക്കാര്‍ കുടുംബങ്ങളും കുട്ടികളുമാണ്. അതിനാല്‍ ലൈംഗീക ഉത്തേജനമുണ്ടാക്കുന്ന പരസ്യം പരിപാടിക്കിടെ കാണിക്കുന്നത് ശരിയല്ലെന്ന് ബിഗ് ബോസിന്റെ നിര്‍മാതാക്കളോട് സല്‍മാന്‍ പറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിനിമകളില്‍ ചുംബന രംഗങ്ങളിലോ കൂടുതല്‍ ഇഴകിചേര്‍ന്നുള്ള രംഗങ്ങളിലോ അഭിനയിക്കാത്ത സല്‍മാന്‍ പുതിയ തീരുമാനത്തോടെ തന്റെ ക്ലീന്‍ ഇമേജ് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. 

പരസ്യം കാണിക്കുന്നതിലെ അതൃപ്തി സല്‍മാന്‍ പ്രകടിപ്പിച്ചതിന് പിന്നാലെ ഷോയില്‍ നിന്ന് കോണ്ടത്തിന്റെ പരസ്യം നീക്കി. സുരക്ഷിതമായ ലൈംഗീക ബന്ധത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിപാഷയും കരണും പരസ്യത്തില്‍ അഭിനയിച്ചത്. ഇതിന്റെ പേരില്‍ ഇരുവര്‍ക്കും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT