കമാല്‍ ആര്‍ ഖാന്‍ 
Entertainment

ഇല്ല സാര്‍.. ആ സി ക്ലാസ് നടനാരെന്ന് എനിക്കറിയില്ല: മമ്മൂട്ടിക്കെതിരെ കെആര്‍കെ

മൂന്ന് ദേശീയ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സി ക്ലാസ് നടന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കെആര്‍കെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനും ആമിര്‍ ഖാനും ബാഹുബലിക്കും ശേഷം ഇപ്പോള്‍ മമ്മൂട്ടിയാണ് കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്റെ ഇര. വിവാദങ്ങളിലൂടെ പ്രശസ്തി നേടിക്കൊണ്ടു വരുന്ന ഇയാള്‍ ബോളിവുഡിന്റെ സ്വയം പ്രഖ്യാപിത വിമര്‍ശകനാണ്. മൂന്ന് ദേശീയ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സി ക്ലാസ് നടന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കെആര്‍കെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി എനിക്ക് പണം തന്നിട്ടുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇല്ല സര്‍. ആ സി ഗ്രേഡ് നടന്‍ ആരാണെന്ന് പോലും എനിക്കറിയില്ല എന്നാണ് കെആര്‍കെ ട്വിറ്ററില്‍ കുറിച്ചത്. 

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് അധിഷേപിച്ച കെആര്‍കെയ്ക്ക് ലാല്‍ ആരാധകരുടെ പൊങ്കാലയായിരുന്നു. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് മലയാളി സൈബര്‍ പോരാളികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. 

പന്നീട് ആമിര്‍ ഖാനെതിരെയും ബാഹുബലിക്കെതിരെയും ഇയാള്‍ വിമര്‍ശനം നടത്തി. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ആമിര്‍ മരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ട്വീറ്റ്. ഒരു കാലത്ത് രാജ്യദ്രോഹിയായിരുന്ന ആമിര്‍ ഇപ്പോള്‍ ബിജെപിക്ക് ദേശസ്‌നേഹിയായോ എന്നും കെആര്‍കെ പരിഹസിച്ചിരുന്നു. 

ബാഹുബലി ഒരു ചവറുപടമാണെന്നും ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ നിലവാരമേ അതിനുള്ളൂവെന്നും പറഞ്ഞ് ബാഹുബലിയേയും വിമര്‍ശിച്ചു. എസ്എസ് രാജമൗലിയെ തട്ടിപ്പുകാരന്‍ എന്നാണ് കെആര്‍കെ വിശേഷിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍