

ഹാമില്‍ട്ടണ്‍: ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും. ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30 ടെ മത്സരം. നിലവിലുള്ള പ്ലേയിങ് ഇലവന്‍ തന്നെയാണ് സാധ്യതയെങ്കിലും കഴിഞ്ഞ മത്സരത്തിലെ കനത്ത തോല്‍വിയില്‍ ടീം മാനേജ്മെന്റിനെ മാറ്റി ചിന്തിപ്പിച്ചേക്കാം.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയ്ക്ക് 3-1 ലീഡുണ്ട്. എന്നാല്‍, പരമ്പരയുടെ തുടക്കത്തില്‍ മികച്ച ആധിപത്യം പുലര്‍ത്തിയെങ്കിലും തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോല്‍ക്കാന്‍ ഇന്ത്യ ആഹ്രഹിക്കുന്നുണ്ടാകില്ല.
ഈ സാഹചര്യത്തില്‍, വൈഭവ് സൂര്യവംശിയെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ആലോചിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു സാംസണ്‍ പുറത്താകാന്‍ സാധ്യതയുണ്ട്.
രണ്ടാമത്തെയും മൂന്നാമത്തെയും ടി20 മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനെ 200 റണ്‍സിന് താഴെ ഒതുക്കാന്‍ സാധിച്ചെങ്കിലും, ബൗളിങ് നിരയിലും പരിഹരിക്കപ്പെടേണ്ട ചില പ്രശ്‌നങ്ങളുണ്ട്. ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച ഫലം നല്‍കാതെ പോയതോടെ, വിക്കറ്റുകള്‍ വീഴ്ത്തുന്നതിനും റണ്‍സ് നിയന്ത്രിക്കുന്നതിനും ഇന്ത്യ പ്രധാനമായും അര്‍ഷ്ദീപ് സിങ്ങിനെയും, ഒരു പരിധിവരെ അക്‌സര്‍ പട്ടേലിനെയും ആണ് ആശ്രയിക്കുന്നത്. കുല്‍ദീപ് യാദവിനെയോ വരുണ്‍ ചക്രവര്‍ത്തിയെയോ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍, നമന്‍ ധീറിനെ പുറത്തിരുത്തേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates