

മുംബൈ: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര രംഗത്ത്. പരിക്കില്‍ നിന്ന് മുക്തനായി ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതോടെയാണ് വൈഭവിന് സ്ഥാനം നഷ്ടമായത്. പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് പകരക്കാരനായി മാത്രമാണോ യുവതാരത്തെ ടീം കാണുന്നതെന്ന് ചോപ്ര ചോദിച്ചു. ടീമില്‍ സ്ഥിരമായി അവസരം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ താരത്തെ നാട്ടിലേക്ക് തിരികെ അയച്ച് രഞ്ജി ട്രോഫി പോലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ കളിപ്പിക്കുകയാണ് വേണ്ടതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതിലൂടെ മാത്രമേ വൈഭവിന് മത്സരപരിചയം നേടാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് രണ്ടും മൂന്നും ടി20 മത്സരങ്ങളില്‍ വൈഭവിന് അവസരം ലഭിച്ചത്. ഈ രണ്ട് ഇന്നിങ്‌സുകളിലായി യഥാക്രമം 4, 45 എന്നിങ്ങനെ റണ്‍സ് നേടാന്‍ താരത്തിനായി. മൂന്നാം ടി20യില്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തിട്ടും നാലാം മത്സരത്തില്‍ താരത്തെ തഴയുകയായിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ആകാശ് ചോപ്ര മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.
'കഴിഞ്ഞ മത്സരത്തില്‍ അഭിഷേക് സെഞ്ച്വറി നേടി, വൈഭവിന് അര്‍ധസെഞ്ചുറി നഷ്ടമായെങ്കിലും മികച്ച ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. എന്നാല്‍ കിഷന്‍ ഫിറ്റ്‌നസ് നേടി തിരിച്ചെത്തുമ്പോള്‍ ആര് പുറത്തുപോകും എന്നതായിരുന്നു ചോദ്യം. കിഷന് പകരക്കാരനായി വന്നതുകൊണ്ട് വൈഭവിനെ മാറ്റാമെന്ന് ചിന്തിക്കാം, പക്ഷേ അത് തികച്ചും അപ്രസക്തമായ (ഡെഡ് റബ്ബര്‍) മത്സരമായിരുന്നു. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ആരെങ്കിലും ലഭ്യമല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ മാത്രം കളിപ്പിക്കാനുള്ള താരമാണോ വൈഭവ്? അങ്ങനെയാണെങ്കില്‍ അവനെ നാട്ടിലേക്ക് തിരികെ അയക്കാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിക്കാം.
ഡ്രസ്സിങ് റൂമിലിരിക്കുന്നത് വഴി കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് തുടരുകയാണെങ്കില്‍, അവന് ബാറ്റ് ചെയ്യാന്‍ ആവശ്യത്തിന് അവസരം ലഭിക്കണം. ടീമിന്റെ തത്വങ്ങളും ഭാവിപദ്ധതികളും എന്താണെന്ന് അവര്‍ പരസ്യമായി വ്യക്തമാക്കണം. ഒരുപക്ഷേ അവര്‍ ഒരു പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടാകാം, എന്നാല്‍ അത് ആരോടും പറഞ്ഞിട്ടില്ല. അതിനാല്‍ വൈഭവിന്റെ കാര്യത്തില്‍ അവര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് നമുക്കറിയില്ല. അവന്‍ ടീമിലില്ലാത്തത് നിരാശയുണ്ടാക്കുന്ന കാര്യമാണ്' -ആകാശ് ചോപ്ര പറഞ്ഞു.
അതേസമയം, പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ഇഷാന്‍ കിഷന് നാലാം മത്സരത്തില്‍ തിളങ്ങാനായില്ല. പൂജ്യത്തിന് പുറത്തായ കിഷന്റെ മടങ്ങിവരവ് നിരാശാജനകമായി. 260 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരം 87 റണ്‍സിന് ന്യൂസിലന്‍ഡ് വിജയിക്കുകയും ചെയ്തു. ആദ്യ മൂന്ന് കളിയിലും ജയിച്ച ഇന്ത്യ പരമ്പര സ്വമാക്കിയിരുന്നു. നാലാം മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിനും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഹാമില്‍ട്ടനില്‍ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates